Quantcast

ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റെടുത്ത് ദക്ഷിണാഫ്രിക്ക; വിജയം നേടാനുറച്ച് ടീമുകൾ

എയ്ഡൻ മർക്രമാണ് പ്രോട്ടിയാസിനെ നയിക്കുന്നത്

MediaOne Logo

Sports Desk

  • Updated:

    2023-10-24 08:48:08.0

Published:

24 Oct 2023 8:47 AM GMT

South Africa won the toss and elected to bat against Bangladesh in the World Cup today
X

മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ ദക്ഷിണാഫ്രിക്ക ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. ഉച്ചയ്ക്ക് രണ്ടിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ തുടങ്ങിയ മത്സരത്തിൽ എയ്ഡൻ മർക്രമാണ് പ്രോട്ടിയാസിനെ നയിക്കുന്നത്. ഓപ്പണർ ക്വിൻറൻ ഡിക്കോക്ക് ഇന്ന് തന്റെ 150ാം ഏകദിന മത്സരമാണ് കളിക്കുന്നത്.

നാല് മത്സരങ്ങളിൽ മൂന്നും ജയിച്ചാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നതെങ്കിൽ ഒരു മത്സരം മാത്രമാണ് ബംഗ്ലാദേശിന് ജയിക്കാനായത്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിന് മുന്നിൽ 400 റൺസ് വിജയലക്ഷ്യംവച്ച് 229 റൺസിന്റെ കൂറ്റൻ ജയവും സ്വന്തമാക്കിയാണ് ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ ആധികാരിക ജയം നേടിയ ദക്ഷിണാഫ്രിക്കയ്ക്കു മൂന്നാം മത്സരത്തിൽ താരതമ്യേനെ ദുർബലരായ നെതർലൻഡ്‌സിനു മുന്നിൽ അടിപതറിയിരുന്നു. നിരന്തരം 400 ടോട്ടലുകളുമായി വിസ്മയിപ്പിച്ച പ്രോട്ടിയാസിനു പക്ഷെ യൂറോപ്യൻ സംഘം ഉയർത്തിയ ചെറിയ സ്‌കോർ പോലും പിന്തുടരാനായില്ലെന്നതാണു ഞെട്ടിച്ചത്.


എന്നാൽ, ഡച്ച് പടയ്‌ക്കെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും അടിതെറ്റിയ ടീമിനെയല്ല ഇംഗ്ലണ്ടിനെതിരെ കണ്ടത്. ഓൾറൗണ്ട് പ്രകടന മികവിലാണ് ദക്ഷിണാഫ്രിക്കൻ സംഘം നിലവിലെ ചാംപ്യന്മാരെ വീഴ്ത്തിയത്. തെംബ ബാവുമയ്ക്ക് പകരമെത്തിയ റീസ ഹെൻഡ്രിക്സിന്റെ മികച്ച പ്രകടനവും വാൻ ഡെർ ഡസൻ, നായകൻ എയ്ഡൻ മാർക്രം എന്നിവരുടെ മികച്ച ഫോമും ദക്ഷിണാഫ്രിക്കയ്ക്ക് മുതൽകൂട്ടാണ്. ഇന്ത്യയോട് ഏഴ് വിക്കറ്റിനു തോൽവി ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തിൽ അഫ്ഗാനെതിരെ ആറ് വിക്കറ്റിന്റെ ജയം നേടിയ ബംഗ്ലാ കടുവകൾക്ക് പിന്നീട് മൂന്ന് മത്സരങ്ങളിലും അടിപതറി. മുൻനിര താരങ്ങൾ ഫോം കണ്ടെത്താനാവാത്തതാണ് ബംഗ്ലാദേശിന് തിരിച്ചടിയാവുന്നത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ലിട്ടൺ ദാസിന്റെയും യുവതാരം തൻസിദ് ഹസന്റെയും പ്രകടനങ്ങളെ ആശ്രയിച്ചിരിക്കും ഇന്നത്തെ ബംഗ്ലാ പ്രതീക്ഷകൾ.

South Africa won the toss and elected to bat against Bangladesh in the World Cup today

TAGS :

Next Story