Quantcast

ഐ.പി.എല്ലിലെ സെലിബ്രിറ്റി ടീം ഉടമക്ക് വിട പറഞ്ഞ് ആരാധകര്‍

കളിച്ച ഒൻപതു മത്സരങ്ങളിൽ എട്ടിലും തോറ്റ സൺറൈസേഴ്‌സ്, രണ്ടു പോയിന്റുമായി പട്ടികയിൽ താഴെയാണ്.

MediaOne Logo

Web Desk

  • Published:

    26 Sep 2021 3:45 PM GMT

ഐ.പി.എല്ലിലെ സെലിബ്രിറ്റി ടീം ഉടമക്ക് വിട പറഞ്ഞ് ആരാധകര്‍
X

തോൽവികൾ തുടർകഥയായതോടെ, ഐ.പി.എൽ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തു പോകുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഹൈദരാബാദ് സൺറൈസേഴ്‌സ്. പഞ്ചാബിനെതിരെയുള്ള മത്സരം കൂടി അടിയറവെച്ചതോടെ ഇനി കെയിൻ വില്യംസണും സംഘവും ദുബൈ വിടാം. ടീം പുറത്തായ വിഷമത്തോടൊപ്പം, ഗാലറിയിലെ തങ്ങളുടെ ആവേശമായ ടീം ഉടമ കാവ്യ മാരൻ കൂടി ഇനി സീസണിലുണ്ടാകില്ലെന്നുള്ള ദുഖമാണ് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.

ഐ.പി.എൽ മത്സരത്തിനിടെ ബിഗ് സ്‌ക്രീനിൽ നിറഞ്ഞു നിന്ന ഹൈദരാബാദ് സഹ ഉടമ കാവ്യ മാരൻ ഈ ഐ.പി.എല്ലിലെ പ്രമുഖ മുഖങ്ങളിലൊന്നായിരുന്നു. ഹൈദരാബാദിന്റെ മോശം പ്രകടനത്തിൽ രോഷം കൊണ്ട ആരാധകർ, ഇത്തരമൊരു ടീം കാവ്യ മാരനെ പോലൊരാളുടെ പിന്തുണ അർഹിക്കുന്നില്ലാണ് കുറിച്ചത്.



ഹൈദരാബാദ് മത്സരത്തിനിടെ വി.ഐ.പി ബോക്‌സിലുള്ള കാവ്യ മാരന്റെ ഭാവപ്രകടനങ്ങൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുക പതിവു കാഴ്ച്ചയായിരുന്നു. സൺറൈസേഴ്‌സിന്റെ ലേലം മുതൽ മത്സരങ്ങളിൽ വരെ ടീമിനൊപ്പമുള്ള കാവ്യയെ മിസ് ചെയ്യുമെന്നുള്ളതാണ് എസ്.ആർ.എച്ച് ആരാധകരുടെ മറ്റൊരു വേദന. കളിച്ച ഒൻപതു മത്സരങ്ങളിൽ എട്ടിലും തോറ്റ സൺറൈസേഴ്‌സ്, രണ്ടു പോയിന്റുമായി പട്ടികയിൽ താഴെയാണ്.

ഡൽഹിക്കെതിരെയുള്ള മത്സരം തോറ്റതോടെ, പ്ലേ ഓഫിനായി ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കേണ്ട സ്ഥിതിയായിരുന്നു ഹൈദരാബാദിന്. എന്നാൽ, ശേഷം നടന്ന മത്സരത്തിൽ പഞ്ചാബിനോട് അഞ്ച് റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു വില്യംസണും സംഘവും. വെറും 125 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സൺറൈസേഴ്‌സിന് 120 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

ഐ.പി.എൽ സീസൺ തോൽവിയോടെ തുടങ്ങിയ ഹൈദരാബാദിന് പഞ്ചാബിനെതിരെ നേടിയ ഒൻപതു വിക്കറ്റ് ജയം മാത്രമാണ് ആശ്വസിക്കാനായി അക്കൗണ്ടിലുള്ളത്. തുടർച്ചയായ അഞ്ചു മത്സരങ്ങൾ തോറ്റു വരുന്ന ഹൈദരാബാദിന്റെ അടുത്ത മത്സരം നാളെ രാജസ്ഥാൻ റോയൽസുമായാണ്.



TAGS :

Next Story