Quantcast

'ഇംഗ്ലണ്ടിനെതിരെ സൂര്യകുമാർ യാദവ് നിരാശപ്പെടുത്തും': മൈക്ക്ഹസി പറയുന്നു...

സൂര്യകുമാർ ബാറ്റ് ചെയ്യുന്നത് തനിക്ക് ഇഷ്ടമാണെന്നും ഇന്ത്യയ്‌ക്കെതിരെ മികച്ചൊരു മത്സരം തന്നെ പ്രതീക്ഷിക്കുന്നതായും ഹസി

MediaOne Logo

Web Desk

  • Published:

    8 Nov 2022 3:56 PM GMT

ഇംഗ്ലണ്ടിനെതിരെ സൂര്യകുമാർ യാദവ് നിരാശപ്പെടുത്തും:   മൈക്ക്ഹസി പറയുന്നു...
X

അഡ്ലയ്ഡ്: ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ സൂര്യകുമാർ യാദവ് തങ്ങൾക്കെതിരെ പരാജയപ്പെടുമെന്ന് ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് മൈക്കൽ ഹസി. എന്നിരുന്നാലും, സൂര്യകുമാർ ബാറ്റ് ചെയ്യുന്നത് തനിക്ക് ഇഷ്ടമാണെന്നും ഇന്ത്യയ്‌ക്കെതിരെ മികച്ചൊരു മത്സരം പ്രതീക്ഷിക്കുന്നതായും ഹസി വ്യക്തമാക്കി.

2021 മാർച്ചിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച സൂര്യകുമാർ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉഗ്രന്‍ഫോമിലാണ്. ടി20 ടൂർണമെന്റിൽ ഫോം നിലനിർത്തുകയും തന്റെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന താരം അഞ്ച് മത്സരങ്ങളിൽ നിന്ന് 225 റൺസാണ് അടിച്ചുകൂട്ടിയത്. 193.48 ആണ് താരത്തിന്റെ സ്ട്രേക്ക് റൈറ്റ്.

''മികച്ച കളിക്കാരനാണ് സൂര്യകുമാര്‍യാദവ്. ഐപിഎല്ലിൽ കുറച്ച് വർഷങ്ങളായി മികവാര്‍ന്ന രീതിയിലാണ് താരം ബാറ്റ് ചെയ്യുന്നത്. ഇപ്പോഴുമത് തുടരുന്നു. അവൻ ബാറ്റ് ചെയ്യുന്നത് കാണാൻ ഇഷ്ടമാണ്. വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെ അദ്ദേഹത്തിന് വലിയ സ്കോർ ലഭിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു (ചിരിക്കുന്നു). എന്നിരുന്നാലും ഇന്ത്യ ഒരു മികച്ച ടീമാണ്''- ഹസി പറഞ്ഞു.

ടി20 ലോകകപ്പില്‍ അവിശ്വസനീയ ഇന്നിങ്‌സുകളാണ് സ്‌കൈ ഇന്ത്യക്കായി കാഴ്ചവയ്ക്കുന്നത്. ഏറ്റവും അവസാനമായി സിംബാബ് വെയ്‌ക്കെതിരായ സൂപ്പര്‍ 12 മാച്ചിലും സൂര്യ ടീമിന്റെ ഹീറോയായി മാറി. വെറും 25 ബോളില്‍ പുറത്താവാതെ 61 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ആരെയും അസൂയപ്പെടുത്തുന്ന നിലയിലാണ് താരത്തിന്റെ ബാറ്റിങ്. ക്രീസിനെ എല്ലാവിധവും ഉപയോഗപ്പെടുത്തി ഫീല്‍ഡര്‍മാരില്ലാത്ത ഭാഗം പ്രത്യേകം തെരഞ്ഞെടുത്താണ് താരം അത്ഭുതപ്പെടുത്തുന്നത്.

അതേസമയം പരിശീലനത്തിനിടെ രോഹിത് ശർമ്മക്ക് പരിക്കേറ്റെങ്കിലും പ്രശ്‌നമാകില്ലെന്ന് പുതിയ റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ നായകന്റെ സേവനം ഇന്ത്യക്ക് പഴയത് പോലെതന്നെ ലഭിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പരിശീലനത്തിനിടെ രോഹിതിന്റെ കൈക്കുഴയ്ക്കാണ് പരിക്കേറ്റിരുന്നത്. പന്ത് കൈയ്യിൽ കൊണ്ടതിന് ശേഷം വേദനകൊണ്ട് രോഹിത് ബാറ്റ് താഴെയിടുകയും ഉടൻ തന്നെ ഇന്ത്യൻ ടീമിന്റെ ഫിസിയോ സംഘമെത്തി താരത്തെ പരിശോധിക്കുകയും ചെയ്തു.

TAGS :

Next Story