Quantcast

ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക

ആദ്യ വിജയം തേടിയിറങ്ങിയ ബംഗ്ലാദേശിന് ബാറ്റിങ് നിര നിരാശരാക്കിയിരുന്നു. 18.2 ഓവറിൽ 84 റൺസിന് ബംഗ്ലാദേശ് ഓൾ ഔട്ടായി.

MediaOne Logo

Web Desk

  • Updated:

    2021-11-02 13:10:29.0

Published:

2 Nov 2021 1:07 PM GMT

ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക
X

ടി20 ലോകകപ്പ് സൂപ്പർ 12ലെ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കക്ക് ആറ് വിക്കറ്റ് ജയം. ടെമ്പാ ബവുമയുടെ ബാറ്റിങ് മികവിൽ ബംഗ്ലാദേശ് ഉയർത്തിയ ചെറിയ സ്‌കോർ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. ടെമ്പാ ബവുമ 31 റൺസ് നേടി. ക്വിന്റൺ ഡീക്കോക്ക് 16 ഉം റാസി വാൻ ഡെർ ഡ്യുസൻ 22 റൺസും നേടി.

ബംഗ്ലാദേശിന് വേണ്ടി ടസ്‌കിൻ അഹമദ് രണ്ട് വിക്കറ്റും മെഹ്ദി ഹസൻ, നസൂം അഹമദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യ വിജയം തേടിയിറങ്ങിയ ബംഗ്ലാദേശിന് ബാറ്റിങ് നിര നിരാശരാക്കിയിരുന്നു. 18.2 ഓവറിൽ 84 റൺസിന് ബംഗ്ലാദേശ് ഓൾ ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദയുടെയും ആന്റിച്ച് നോർക്യയുടെയും ബൗളിങ് മികവിനു മുന്നിൽ ബംഗ്ലാദേശ് ബാറ്റ്‌സ്മാൻമാർക്ക് പിടിച്ചു നിൽക്കാനായില്ല. തബ്രിസ് ഷംസി രണ്ടും ഡ്വെയ്ൻ പ്രിട്ടോറിയസ് ഒരു വിക്കറ്റും വീഴ്ത്തി.

27 റൺസെടുത്ത മെഹ്ദി ഹസ്സൻ മാത്രമാണ് ബംഗ്ലാദേശ് ടീമിൽ ഭേദപ്പെട്ട പ്രകടനംകാഴ്ചവെച്ചത്. ലിറ്റൻ ദാസ് 24 റൺസെടുത്തപ്പോൾ ഷമീം ഹുസൈൻ 11 രൺസെടുത്തു. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാല് മത്സരങ്ങളിൽ മൂന്ന് വിജയുമായി ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് അവസാന സ്ഥാനത്താണ്.

TAGS :

Next Story