'അടുത്ത കളി പാകിസ്താനോടും തോൽക്കൂ'; ഹാർദിക്കിനെ കളിയാക്കി പാക് നടി; 'എയറിലാക്കി' ആരാധകർ

പോസ്റ്റിന് താഴെ പാക് നടിയായ സെഹാർ ഷിൻവാരി പ്രതികരിച്ചതാണ് വലിയ ട്രോളുകളിൽ അവസാനിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-09-22 12:25:14.0

Published:

22 Sep 2022 12:25 PM GMT

അടുത്ത കളി പാകിസ്താനോടും തോൽക്കൂ; ഹാർദിക്കിനെ കളിയാക്കി പാക് നടി; എയറിലാക്കി ആരാധകർ
X

മുംബൈ: കൂറ്റൻ സ്‌കോർ നേടിയിട്ടും ആസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റും നാല് ബോളും ബാക്കിയാക്കിയാണ് ആസ്‌ട്രേലിയ മറികടന്നത്. മത്സരം തോറ്റെങ്കിലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് ആരാധകരെത്തിയിരുന്നു. 30 പന്തിൽ നിന്ന് 71 റൺസാണ് കഴിഞ്ഞ ദിവസം ഹാർദിക് പാണ്ഡ്യ അടിച്ചുകൂട്ടിയത്. ഏഴ് ഫോറുകളും അഞ്ച് സിക്‌സുകളും അടങ്ങുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിങ്‌സ്.

എന്നാൽ, ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഹാർദിക് പാണ്ഡ്യ ട്വിറ്ററിലിട്ട പോസ്റ്റും അതിനടിയിൽ ഒരു പാക് നടി ഇട്ട കമന്റുമാണ്. 'ഞങ്ങൾ പഠിക്കും. ഞങ്ങൾ മെച്ചപ്പെടുത്തും. എല്ലായ്പ്പോഴുമുള്ള പിന്തുണയ്ക്ക് എല്ലാ ആരാധകർക്കും വലിയ നന്ദി' എന്നായിരുന്നു ഹാർദിക്ക് കുറിച്ചത്. ഈ പോസ്റ്റിന് താഴെ പാക് നടിയായ സെഹാർ ഷിൻവാരി പ്രതികരിച്ചതാണ് വലിയ ട്രോളുകളിൽ അവസാനിച്ചത്.'ഒക്ടോബർ 23ന് പാകിസ്താനുമായുള്ള അടുത്ത മത്സരം തോൽക്കുക, അതിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ പഠിക്കാനാകുമെന്നായിരുന്നു' സെഹാറിന്റെ പരിഹാസം. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നടിയെയും ട്രോളി രംഗത്തെത്തി. പാകിസ്താൻ ടീം സ്വന്തം രാജ്യത്ത് കളിക്കുമ്പോൾ അത് കാണാതെ താങ്കൾ ഇന്ത്യയുടെ കളിയാണ് കാണുന്നത്. അതാണ് ലോക ക്രിക്കറ്റിൽ ഇന്ത്യ സ്ഥാപിച്ച ബ്രാൻഡ് എന്നായിരുന്നു ഒരാളുടെ മറുപടി.
അതേസമയം, ഇന്ത്യ - ആസ്‌ത്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. ബോളിങ് നിരയിൽ ചില മാറ്റങ്ങൾ വരുത്തിയാകും ടീം ഇന്ത്യ നാളെ കളത്തിലിറങ്ങുകയെന്നാണ് ലഭിക്കുന്ന സൂചന.

TAGS :

Next Story