Quantcast

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കം

നായകൻ വിരാട് കോഹ്‌ലി മടങ്ങിയെത്തുന്നത് ഇന്ത്യക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-11 01:50:23.0

Published:

11 Jan 2022 1:30 AM GMT

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കം
X

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന പോരാട്ടത്തിന് ഇന്ന് തുടക്കമായേക്കും. ഉച്ചയ്ക്ക് 2 മണിമുതൽ കേപ്ടൗണിലാണ് മത്സരം. ഇരു ടീമുകളും ഓരോ വിജയം നേടിയതിനാൽ മത്സരം ജയിക്കുന്നവർക്ക് പരമ്പര നേടാനാകും.

സെഞ്ചൂറിയൻ പിടിച്ചടക്കിയ ഇന്ത്യയും വാൻഡറേഴ്‌സിൽ മറുപടി നൽകിയ ദക്ഷിണാഫ്രിക്കയും വിജയത്തിലും പ്രകടനത്തിലും ഒപ്പത്തിനൊപ്പമാണ്. അതേസമയം നായകൻ വിരാട് കോഹ്‌ലി മടങ്ങിയെത്തുന്നത് ഇന്ത്യക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ മുഹമ്മദ് സിറാജ് ഇന്ന് കളിക്കില്ല. കോഹ്‌ലിയെത്തുന്നതോടെ ഹനുമാ വിഹാരി പുറത്തിരിക്കും. സിറാജിന് പകരം ഇഷാന്ത് ശർമയാകും കളിക്കളത്തിൽ എത്തുക. രഹാനയും പുജാരയും മത്സരത്തിൽ തുടർന്നേക്കും. ക്യാപ്റ്റൻ ഡീൻ എൽഗാർ മുന്നിൽ നിന്ന് നയിക്കുന്ന ദക്ഷിണാഫ്രിക്കയും മികച്ച ഫോമിലാണ്. കീഗൻ പീറ്റേഴ്‌സൺ ബാവുമ എന്നിവരും റൺസ് സ്‌കോർ ചെയ്യുന്നുണ്ട്. പേസ് നിരയിലെഎൻഗീഡി - റബാദ - ജാൻസൻ സഖ്യവും ഇന്ത്യക്ക് വെല്ലുവിളിയാണ്.

TAGS :

Next Story