Quantcast

'ദ് റോക് ഇതാ തിരിച്ചെത്തിയിരിക്കുന്നു': ബുംറയുടെ മടങ്ങി വരവിൽ കോഹ്‌ലി;ഏറ്റെടുത്ത് ആരാധകർ

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സിലെ 11-ാം ഓവര്‍ എറിയുന്നതിനിടെയായിരുന്നു പരിക്ക്. പന്തെറിഞ്ഞ ശേഷമുള്ള ഫോളോ ത്രൂവില്‍ ഇന്ത്യന്‍ താരത്തിന്റെ കണങ്കാല്‍ തിരിഞ്ഞുപോകുകായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-12-30 07:09:39.0

Published:

29 Dec 2021 3:25 PM GMT

ദ് റോക് ഇതാ തിരിച്ചെത്തിയിരിക്കുന്നു: ബുംറയുടെ മടങ്ങി വരവിൽ കോഹ്‌ലി;ഏറ്റെടുത്ത് ആരാധകർ
X

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനിടെ പരുക്കേറ്റ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര പിന്നീട് തിരിച്ചെത്തിയപ്പോള്‍ വരവേൽപ്പു നൽകി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സിലെ 11-ാം ഓവര്‍ എറിയുന്നതിനിടെയായിരുന്നു പരിക്ക്. പന്തെറിഞ്ഞ ശേഷമുള്ള ഫോളോ ത്രൂവില്‍ ഇന്ത്യന്‍ താരത്തിന്റെ കണങ്കാല്‍ തിരിഞ്ഞുപോകുകായിരുന്നു.

വേദന കൊണ്ടു പുളഞ്ഞു നിലത്തു വീണ ബുമ്ര ടീം ഫിസിയോയ്ക്ക് ഒപ്പം ഉടൻ മൈതാനം വിടുകയും ചെയ്തു. വൈദ്യസഹായം ലഭിച്ചതിനു ശേഷം 60–ാം ഓവറിലാണു ബുമ്ര പിന്നീടു കളത്തിലിറങ്ങിയത്. ബുംറയുടെ ഈ തിരിച്ചുവരവിനെ കോലി കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. രാജകീയ വരവേല്‍പ്പാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നല്‍കിയത്.

ബുംറ ബൗള്‍ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ കോഹ്‌ലി ഉറക്കെ വിളിച്ചുപറഞ്ഞത് ഇങ്ങനെയാണ്. 'ഒടുവില്‍, ദ റോക്ക് ഇതാ മടങ്ങിയെത്തിയിരിക്കുന്നു.' കോഹ്‌ലിയുടെ ഈ വാക്കുകള്‍ സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തു. ഇതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷവും തുടങ്ങി. മുൻ ഡബ്ലുഡബ്ലുഇ താരവും ഹോളിവുഡ് നായകനുമായ 'ദ് റോക്ക്' എന്ന പേരിൽ അറിയപ്പെടുന്ന ഡ്വെയ്ൻ ജോൺസൻ, 8 വർഷങ്ങള്‍ക്കു ശേഷം 2011ൽ ഇടിക്കൂട്ടിലേക്കു മടങ്ങിയെത്തിയപ്പോൾ ഉപയോഗിച്ച 'വൈറൽ' വാചകമാണിത്.

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യ പതറി. 174 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. എന്നാൽ ആദ്യ ഇന്നങ്‌സിന്റെ ലീഡ് കൂടി ചേർന്നതോടെ ഇന്ത്യ വിജയലക്ഷ്യമായി മുന്നോട്ടുവെച്ചത് 305 റൺസ്. നാല് വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസോ റബാദ, മാർകോ ജാൻസെൻ എന്നിവരാണ് രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയെ എളുപ്പത്തിൽ മടക്കിയത്.

TAGS :

Next Story