Quantcast

ഹർപ്രീത് ബ്രാറിന്റെ ബൗളിംഗ് മികവിൽ കുരുങ്ങി ഹൈദരബാദ്; പഞ്ചാബിന് ലക്ഷ്യം 158 റൺസ്

ഈ മത്സരത്തിൽ വിജയിക്കുന്നവർ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തും

MediaOne Logo

Web Desk

  • Updated:

    2022-05-22 16:09:26.0

Published:

22 May 2022 4:01 PM GMT

ഹർപ്രീത് ബ്രാറിന്റെ ബൗളിംഗ് മികവിൽ കുരുങ്ങി ഹൈദരബാദ്; പഞ്ചാബിന് ലക്ഷ്യം 158 റൺസ്
X

മുംബൈ: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരബാദിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്‌സ് 157 റൺസ് നേടി. ടോസ് നേടിയ സൺറൈസേഴ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഭിഷേക് ശർമ്മയുടെ പ്രകടനമാണ് (32 പന്തിൽ 43 റൺസ് ) ടീമിന് മികച്ച തുടക്കം നൽകിയത്. ഹർപ്രീത് ബ്രാറിന്റെ ബൗളിംഗ് മികവിൽ കുരുങ്ങി ഹൈദരബാദ് പ്രതിരോധത്തിലാവുന്ന കാഴ്ച്ചയാണ് വാങ്കടെ സ്റ്റേഡിയത്തിൽ കാണാനായത്.

ഓപ്പണറായി ഇറങ്ങിയ പ്രിയം കെ ഗാർഗിന് കളിയിൽ തിളങ്ങാനായില്ല. ഏഴ് പന്തിൽ നാല് റൺസ് മാത്രമെടുത്ത് ഗാർഗ് പുറത്താവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ രാഹുൽ ത്രിപാഠിയും (20) അഭിഷേക് ശർമയും നിലയുറപ്പിച്ചു. ഇരുവരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ ത്രിപാഠി പുറത്തായി. അധികം വൈകാതെ ഓപ്പണർ അഭിഷേക് ശർമ (43) ഹർപ്രീത് ബ്രാറിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഭിഷേക് ശർമ്മയ്ക്ക് ശേഷം കാര്യമായി ആരും തിളങ്ങിയില്ലെങ്കിലും വാഷിംഗ്ടൺ സുന്ദരിന്റെയും റൊമാരിയോ ഷെപ്പേർഡിന്റെയും കൂട്ടുകെട്ട് പുറത്തെടുത്തത് മികച്ച പ്രകടനമായിരുന്നു. 19 ഓവർ പിന്നിട്ടപ്പോൾ ടീം 147 ന് അഞ്ച് എന്ന നിലയിലായിരുന്നു. ശേഷം ഷെപ്പേർഡിന്റെ കൂറ്റൻ സിക്‌സ്. 19 പന്തിൽ 25 റൺസെടുത്ത് സുന്ദർ പുറത്തേക്ക്. പിന്നീട് കളത്തിലിറങ്ങിയ ജഗദീശ സുചിതും ക്യാപ്റ്റൻ ഭുവനേശ്വരിനും കാര്യമായി ഒന്നും ചെയ്യാനായില്ല. പഞ്ചാബിനായി നഥാൻ എല്ലിസ് 3 ഉം ഹർപ്രീത് ബ്രാർ 3 ഉം റബഡ ഒരു വിക്കറ്റും നേടി.

മധ്യ ഓവറുകളിൽ റൺസ് നേടാൻ കഴിയാതെ പോയത് റൺ റേറ്റിനെയും ബാധിച്ചു. പഞ്ചാബ് കിംഗ്സ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തും സൺറൈസേഴ്സ് ഹൈദരാബാദ് എട്ടാം സ്ഥാനത്തുമാണ്. ഇരു ടീമുകൾക്കും 13 കളികളിൽ നിന്ന് 12 പോയിന്റുമുണ്ട്. ഈ മത്സരത്തിൽ വിജയിക്കുന്നവർ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തും.

TAGS :

Next Story