Quantcast

ഈ മൂന്ന് കളിക്കാർ ഇനി ഇന്ത്യൻ ടീമിൽ എത്തില്ല

ഡബിൾ സെഞ്ച്വറിയും സെഞ്ച്വറിയുമൊക്കെയായി ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് താരങ്ങൾ.

MediaOne Logo

Web Desk

  • Updated:

    2023-02-02 07:49:16.0

Published:

2 Feb 2023 6:13 AM GMT

Team India, Indian Cricket, Cricket News
X

ടീം ഇന്ത്യ

മുംബൈ: അമ്പരപ്പിക്കുന്ന പ്രകടനമാണ് 2023ൽ ഇന്ത്യ പുറത്തെടുക്കുന്നത്. ടെസ്റ്റിലും ടി20യിലും ഏകദിനത്തിലും ഇന്ത്യൻ ടീം ഏറക്കുറെ സെറ്റായി. ഏകദിന ലോക കപ്പാണ് ഈ വർഷം നടക്കാനുള്ള വലിയ ടൂർണമെന്റ്. ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഈ വർഷം തന്നെ. ഡബിൾ സെഞ്ച്വറിയും സെഞ്ച്വറിയുമൊക്കെയായി ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് താരങ്ങൾ.

മൂന്ന് ഫോർമാറ്റിലും സ്ഥാനമുറപ്പിച്ച താരങ്ങൾ കുറവാണെങ്കിലും ഉളളവർക്ക് തന്നെ അവസരം കിട്ടുമോ എന്നും ചോദ്യമാണ്. ആഭ്യന്തര ക്രിക്കറ്റിൽ കഴിവ് തെളിയിച്ച് അവസരം കാത്തിരിക്കുന്നവരും കുറവല്ല. എന്നിരുന്നാലും സമീപകാലത്ത് എല്ലാമായിരുന്ന ചിലർ ഇന്ത്യൻ ടീമിലേക്ക് ഇനി എത്തിയേക്കില്ല. അത്തരം മൂന്ന് കളിക്കാരെ വിലയിരുത്തുകയാണ് ക്രിക്കറ്റ് പണ്ഡിതന്മാർ. ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ എന്നിവരാണവര്‍.

ശിഖർ ധവാൻ

2022ലെ മോശം ഫോമിനെതുടർന്ന് ശിഖർ ധവാന് ഏകദിനത്തിലെ സ്ഥാനം ഏറെക്കുറെ നഷ്ടമായി. താരത്തിന്റെ ആവറേജും റൺസുമെല്ലാം സെലക്ടർമാരുടെ റഡാറിനും അപ്പുറത്താണിപ്പോള്‍. കഴിഞ്ഞ വർഷം രോഹിത് ശർമ്മയുടെ അഭാവത്തിൽ നായക ചുമതല ലഭിച്ചിരുന്നുവെഹങ്കിലും ക്ലിക്കായില്ല. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്ക് ധവാനെ പരിഗണിച്ചതുമില്ല. ബംഗ്ലാദേശിനെതിരെ ഇഷാൻ കിഷന്റെ ഇരട്ട സെഞ്ച്വറി, അപാരഫോമിൽ നിൽക്കുന്ന ശുഭ്മാന്‍ ഗില്‍ എന്നിവരെ തഴഞ്ഞ് ശിഖർ ധവാനെ ഇനി ടീമിലെടുക്കണമെങ്കില്‍ അത്ഭുതങ്ങൾ സംഭവിക്കണം. രോഹിത് ശർമ്മയുടെ പങ്കാളിയായി കിഷനോ, ഗില്ലോ ആയിരിക്കും വരിക. പൃഥ്വി ഷായെപ്പോലുള്ളവരും അവസരം കാത്തിരിക്കുന്നു. ലോകേഷ് രാഹുൽ ഓപ്പണിങിൽ കളിക്കാനും തയ്യാർ.

വൃദ്ധിമാൻ സാഹ

ഋഷഭ് പന്ത് ആക്‌സിഡന്റിൽ പരിക്കേറ്റ് ചികിത്സയിലായതിനാൽ വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹക്ക് അവസരം ലഭിക്കുമെന്ന് കരുതിയവർ ഉണ്ടായിരുന്നു. വിക്കറ്റിന് പിന്നിൽ സാഹ മികവ് പുറത്തെടുക്കുന്നുണ്ടെങ്കിലും പ്രതിഭകളെക്കൊണ്ട് നിറഞ്ഞ ടീം ഇന്ത്യയിലേക്ക് കയറിപ്പറ്റാനുള്ള പ്രകടനം ഒന്നും തന്നെയില്ല. കെ.എസ് ഭരത്, ഇഷാൻ കിഷൻ എന്നിവരിലാണ് സെലക്ടർമാർ വിശ്വാസം അർപ്പിച്ചത്. ലോകേഷ് രാഹുലിന്റെ കീപ്പിങ് മികവും പ്രയോജനപ്പെടുത്താമെന്നിരിക്കെ 38കാരനായ സാഹ ഏറെക്കുറെ പുറത്തായ നിലയിലാണ്.

അജിങ്ക്യ രഹാനെ

ഏകദിന ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ പുറത്തുപോയ രഹാനെ കണ്ണുവെച്ചത് ടെസ്റ്റ് ടീമിലായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കിടിലൻ ഇന്നിങ്‌സുകളുമായി കളം നിറയുന്നുണ്ടെങ്കിലും സ്ഥിരതയില്ലാത്തതാണ് പ്രശ്‌നം. മിഡിൽ ഓർഡർ ഇപ്പോൾ പണ്ടത്തെപ്പോലെയല്ല, ശ്രേയസ് അയ്യരുടെ വരവോടെ അവിടം ശക്തമായി. മിഡിൽ ഓർഡറിൽ ഗില്ലിനും തിളങ്ങാനാവും. അതിനിടയിലാണ് ആഭ്യന്തര ക്രിക്കറ്റിൽ അത്ഭുത ഫോം തുടരുന്ന സർഫറാസിനെപ്പോലുളള കളിക്കാര്‍ക്ക് വേണ്ടിയുള്ള മുറവിളി. ചേതേശ്വർ പുജാരക്കൊപ്പം ഒരു കാലത്ത് മധ്യനിര പിടിച്ചിരുന്ന രഹാനെയുടെ സ്ഥാനം ഇതോടെയാണ് പടിക്ക് പുറത്തായത്.

Summary- Shikhardhawan, Ajinkya Rahane And Wriddhiman Saha Will No Longer Be Part of the Indian Squad

TAGS :

Next Story