Quantcast

"ഇതും കടന്നു പോവും.."; വിരാട് കോഹ്ലിക്ക് പിന്തുണയുമായി ബാബർ അസം

ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിന്‍റെ ദയനീയ ദയനീയ പരാജയം രുചിച്ച രണ്ടാം ഏകദിനത്തിൽ 16 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം.

MediaOne Logo

Web Desk

  • Published:

    15 July 2022 11:35 AM GMT

ഇതും കടന്നു പോവും..; വിരാട് കോഹ്ലിക്ക് പിന്തുണയുമായി ബാബർ അസം
X

കരിയറിലെ തന്‍റെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോവുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പിന്തുണയുമായി പാക് ‌ക്രിക്കറ്റ് ടീം നായകൻ ബാബർ അസം. "ഈ സമയവും കടന്നു പോകും, ശക്തനായി ഇരിക്കൂ" എന്നാണ് അസം ട്വിറ്ററിൽ കുറിച്ചത്.

ഐപിഎല്ലിൽ തുടങ്ങിയ മോശം ഫോം ഇംഗ്ലണ്ട് പര്യടനത്തിലും തുടരുകയാണ് വിരാട് കോഹ്ലി. അഞ്ചാം ടെസ്റ്റിൽ വലിയ സംഭാവനകൾ ഒന്നും നൽകാനാവാതിരുന്ന കോഹ്ലി ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും മോശം ഫോം തുടരുകയാണ്. ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിന്‍റെ ദയനീയ ദയനീയ പരാജയം രുചിച്ച രണ്ടാം ഏകദിനത്തിൽ 16 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം.

ക്രിക്കറ്റ് ഇതിഹാസങ്ങളായ കപിൽ ദേവ്, വിരേന്ദർ സെവാഗ് എന്നിവരെല്ലാം കോഹ്‌ലിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. കഴിവുള്ള നിരവധി പേർ പുറത്തുണ്ടെന്നും അവർക്ക് അവസരം നൽകണമെന്നുമാണ് മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ പറയുന്നത്. അതിനിടെ വിൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ നിന്ന് കോഹ്ലിയെ ഒഴിവാക്കി. രണ്ടര വർഷത്തോളമായി ഒരു അന്താരാഷ്ട്ര സെഞ്ച്വറിപോലും കോഹ്‍ലിക്ക് നേടാനായിട്ടില്ല.

TAGS :

Next Story