Quantcast

ഐ.പി.എൽ: ലഖ്‌നൗവിനെതിരെ ഹൈദരാബാദിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

ടീമുകൾ അന്തിമ ഇലവൻ പുറത്തുവിട്ടു

MediaOne Logo

Sports Desk

  • Updated:

    2023-04-07 14:09:18.0

Published:

7 April 2023 1:52 PM GMT

Toss to Sunrisers Hyderabad in the match against Lucknow Supergiants. The team chose to bat.
X

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാത്രി നടക്കുന്ന ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെയുള്ള മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ടോസ്. ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഉത്തർപ്രദേശിലെ ഏകാന സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ട് പോയിൻറുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് കെ.എൽ രാഹുലിന്റെ ലഖ്‌നൗ സംഘം. രണ്ട് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയവും ഒരു തോൽവിയുമാണ് ടീമിനുള്ളത്. എന്നാൽ ഒരു തോൽവിയുമായി ഏറ്റവുമൊടുവിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്.

വുഡ്, ഗൗതം, ആവേശ് എന്നിവരെ ലഖ്‌നൗ ആദ്യ ഇലവനിൽ നിന്ന് പുറത്തിരുത്തിയപ്പോൾ, ഹൈദരാബാദ് അഭിഷേക്, ഫിലിപ്‌സ്, ഫാറൂഖി എന്നിവരെയാണ് ഒഴിവാക്കിയത്.

ഹൈദരാബാദ് ആദ്യ ഇലവൻ:

ഹൈദരാബാദ് നിരയിൽ വിക്കറ്റ് കീപ്പർ ബാറ്ററായ അൻമോൽപ്രീത് സിംഗ് തന്റെ ഐ.പി.എൽ അരങ്ങേറ്റം കുറിക്കും.മൂന്നു വിദേശ താരങ്ങളാണ് നൈസാമിന്റെ നാട്ടുകാർക്കായി കളിക്കുന്നത്. നായകൻ മർക്രമിന് പുറമേ ഹാരി, ആദിൽ റഷീദ് എന്നിവരാണ് കളിക്കുക. മായങ്ക് അഗർവാൾ, രാഹുൽ ത്രിപാതി, വാഷിംഗ്ഡൺ സുന്ദർ, സമദ്, ഭുവനേശ്വർ കുമാർ, നടരാജൻ, ഉമ്രാൻ മാലിക് എന്നിവരും ആദ്യ ഇലവനിൽ ഇടംപിടിച്ചു.

ഇംപാക്ട് താരങ്ങൾ: ഹെൻട്രിച്ച്‌, ദാഗർ, ഫസൽ ഹഖ്, ജാൻസെൻ, മാർക്കണ്ടെ

ലഖ്‌നൗ ആദ്യ ഇലവൻ:

കെ.എൽ രാഹുൽ (ക്യാപ്റ്റൻ), കെയ്ൽ മയേഴ്‌സ്, മാർകസ് സ്‌റ്റോണിസ്, ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരാൻ (വിക്കറ്റ് കീപ്പർ), അമിത് മിശ്ര, റൊമാരിയോ ഷെപ്പേർഡ്, യാഷ് താക്കൂർ, രവി ബിഷ്‌ണോയി, ജയദേവ് ഉനദ്കട്.

ഇംപാക്ട് താരങ്ങൾ: ആയുഷ് ബദോനി, സ്വപ്നിൽ സിംഗ്, ഡാനിയൽ സാംസ്, പ്രേരക് മങ്കാദ്, ആവേശ് ഖാൻ.


Toss to Sunrisers Hyderabad in the match against Lucknow Supergiants. The team chose to bat.

TAGS :

Next Story