Quantcast

'ഞാൻ ഔട്ടായത് നന്നായി': ഫിഞ്ച് പറഞ്ഞത്...

വൺഡൗണായി എത്തിയ മിച്ചൽ മാർഷും ഡേവിഡ് വാർണറും തമ്മിലെ മികച്ച കൂട്ടുകെട്ടിന് കാരണമായത് തന്റെ പുറത്താകലാണെന്നാണ് ഫിഞ്ച് പറയുന്നത്.

MediaOne Logo

Web Desk

  • Published:

    15 Nov 2021 5:14 AM GMT

ഞാൻ ഔട്ടായത് നന്നായി: ഫിഞ്ച് പറഞ്ഞത്...
X

തന്റെ വിക്കറ്റാണ് മത്സരത്തിലെ ടേണിങ് പോയിന്റെന്ന് ആസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. വൺഡൗണായി എത്തിയ മിച്ചൽ മാർഷും ഡേവിഡ് വാർണറും തമ്മിലെ മികച്ച കൂട്ടുകെട്ടിന് കാരണമായത് തന്റെ പുറത്താകലാണെന്നാണ് ഫിഞ്ച് പറയുന്നത്. മത്സരത്തിൽ വാർണറും മിച്ചൽ മാർഷും അർദ്ധ സെഞ്ച്വറി നേടിയിരുന്നു. എട്ട് വിക്കറ്റിനായിരുന്നു ആസ്‌ട്രേലിയയുടെ വിജയം. കന്നി ടി20 ലോകകപ്പ് കിരീടമാണ് ആസ്‌ട്രേലിയയുടെത്.

ഞാൻ ഔട്ടായതാണ് മത്സരത്തിലെ വഴിത്തിരിവ്. സ്വതസിദ്ധമായ രീതിയിൽ കളിക്കാനാണ് മിച്ചൽ വൺഡൗണായി എത്തിയത്. ആ ജോലി അവൻ ഭംഗിയായി നിർവഹിച്ചു. ഡേവിഡ് വാർണറുമായുള്ള ആ കൂട്ടുകെട്ട് അതിശയിപ്പിക്കുന്നതായിരുന്നു. എതിർ ടീമിൽ സമ്മർദം ചെലുത്തുന്ന രീതിയിലുള്ള കളിയായിരുന്നു മാർഷിന്റേത്. അത് ആ സമയത്ത് ആവശ്യമായിരുന്നു- ആരോൺ ഫിഞ്ച് പറഞ്ഞു.

വ്യക്തിഗത സ്‌കോർ അഞ്ച് റൺസിൽ നിൽക്കെ മൂന്നാം ഓവറിലാണ് ഫിഞ്ച് മടങ്ങുന്നത്. പിന്നീടെത്തിയ മിച്ചൽ മാർഷും ഡേവിഡ് വാർണറും ചേർന്ന് 92 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. അക്രമിച്ച് കളിക്കുന്നതായിരുന്നു മാർഷിന്റെ രീതി. 50 പന്തിൽ നിന്ന് പുറത്താകാതെ 77 റൺസാണ് ഫിഞ്ച് നേടിയത്. ആറ് ഫോറും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്.

അതേസമയം ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആസ്‌ട്രേലിയ വീണ്ടും ഐ.സി.സി കിരീടം നേടിയത്. കിരീട നേട്ടത്തിൽ തീരെ സാധ്യത കൽപ്പിക്കപ്പെടാതിരുന്ന ടീമായിരുന്നു ആസ്‌ട്രേലിയ. പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കിന്റെ സൂചന കൂടിയാണ് ഫിഞ്ചും സംഘവും നൽകിയത്. ബംഗ്ലാദേശിനോടുൾപ്പടെ തുടർച്ചയായ അഞ്ച് ടി 20 പരമ്പരകൾ തോറ്റായിരുന്നു ഓസീസ് ലോകകപ്പിനെത്തിയത്.

ക്രിക്കറ്റ് നിരീക്ഷകരും വിദഗ്ധരുമെല്ലാം കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ പട്ടികയിൽ നിന്നും ഓസീസിനെ തുടക്കത്തിലേ ഒഴിവാക്കി. പക്ഷേ പ്രതീക്ഷയുടെ അമിതഭാരമില്ലാതെ എത്തിയ ഓസീസ് സംഘം കിരീടവും റാഞ്ചിയാണ് മടങ്ങുന്നത്. പന്തു കൊണ്ടും ബാറ്റ് കൊണ്ടും ഒന്നിനൊന്ന് മികച്ചു നിന്നു.

summary: ' Turning point was when I got out" - Aaron Finch on Australia's win over New Zealand in T20 World Cup 2021 final

TAGS :

Next Story