Quantcast

വൈഭവിന് വേഗമേറിയ അർദ്ധ സെഞ്ച്വറി; തകർത്തത് ആ താരത്തിൻ്റെ റെക്കോർഡ്

ദക്ഷിണാഫ്രിക അണ്ടർ 19 ടീമുമായുള്ള രണ്ടാം ഏകദിന മത്സരത്തിലാണ് വൈഭവ് വേഗമേറിയ അർദ്ധ സെഞ്ച്വറിയോടെ റെക്കോർഡ് മറികടന്നത്.

MediaOne Logo

Sports Desk

  • Updated:

    2026-01-05 15:05:54.0

Published:

5 Jan 2026 8:22 PM IST

വൈഭവിന് വേഗമേറിയ അർദ്ധ സെഞ്ച്വറി; തകർത്തത് ആ താരത്തിൻ്റെ റെക്കോർഡ്
X

ബെനോനി: ഏകദിനത്തിൽ വീണ്ടും റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവൻശി. ദക്ഷിണാഫ്രിക അണ്ടർ 19 ടീമുമായുള്ള രണ്ടാം ഏകദിന മത്സരത്തിലാണ് വൈഭവ് വേഗമേറിയ അർദ്ധ സെഞ്ച്വറിയോടെ റെക്കോർഡ് മറികടന്നത്. കൗമാരക്കാരുടെ ഏകദിന മത്സരത്തിൽ ഇന്ത്യക്കായി നേടുന്ന വേഗമേറിയ സെഞ്ച്വറിയെന്ന റിഷഭ് പന്തിന്റെ റെക്കോർഡാണ് യുവ താരം തിരുത്തിയത്. ദക്ഷിണാഫ്രിക്കയിലെ ബെനോനിയിലെ വില്ലോപാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ദക്ഷിണാഫ്രിക ഉയർത്തിയ 246 റൺസിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യൻ ഓപണർ വൈഭവ് സൂര്യവൻശി 15 ബോളിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 2016 അണ്ടർ 19 ലോകകപ്പിൽ 18 പന്തിൽ റിഷഭ് പന്ത് അടിച്ചെടുത്ത അർദ്ധ സെഞ്ച്വറിയുടെ റെക്കോർഡാണ് ഇന്ന് തകർന്നത്.

ആയുഷ് മാത്രേയുടെ അഭാവത്തിൽ അണ്ടർ 19 ടീമിന്റെ താൽകാലിക ക്യപ്റ്റനായി ചുമതലയേറ്റ വൈഭവ് 24 പന്തിൽ 68 റൺസാണ് സ്‌കോർ ചെയ്തത്. ഒരു ബൗണ്ടറിയും 10 സിക്സറുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് ഇന്ന് പിറന്നത്.

കൗമാരക്കാരുടെ ഏകദിന മത്സരത്തിലെ വേഗമേറിയ സെഞ്ച്വറിയുടെ റെക്കോർഡും ഈ 14 വയസ്സുകാരന്റെ പേരിൽ തന്നെയാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ 54 പന്തിലാണ് വൈഭവ് സെഞ്ച്വറി കുറിച്ചത്. നിലവിൽ 12.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 115 റൺസിൽ നിൽക്കേ പ്രതികൂല കാലാവസ്ഥ മൂലം കളി നിർത്തി വെച്ചിരിക്കുകയാണ്.

സിംബാബ്‌വേയിലും നമീബിയയിലുമായി നടക്കുന്ന അണ്ടർ 19 ലോകകപ്പ് മത്സരങ്ങൾക്ക് ജനുവരി 15ന് തുടക്കം കുറിക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ അണ്ടർ 19 അമേരിക്ക അണ്ടർ 19 ടീമിനെ നേരിടും. ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളിൽ രണ്ടാമത്തേതാണിത്. അവസാന മത്സരം ജനുവരി ഏഴ് ബുധനാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.

TAGS :

Next Story