Quantcast

തൂക്കിയടിക്കുമോ വൈഭവ് മറ്റൊരു ഓൾ ടൈം റെക്കോർഡ്? ഇക്കുറി മുന്നിൽ ക്രിസ് ഗെയ്ൽ

ഒരു സീസണിൽ കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് നേരത്തെ വൈഭവ് തന്റെ പേരിലാക്കിയിരുന്നു.

MediaOne Logo

Sports Desk

  • Updated:

    2026-05-21 05:12:27.0

Published:

21 May 2026 10:41 AM IST

തൂക്കിയടിക്കുമോ വൈഭവ് മറ്റൊരു ഓൾ ടൈം റെക്കോർഡ്? ഇക്കുറി മുന്നിൽ ക്രിസ് ഗെയ്ൽ
X

ജയ്‌പൂർ: വീണ്ടും മറ്റൊരു ഓൾ ടൈം ഐപിഎൽ റെക്കോർഡിനരികിലെത്തി കൗമാര താരം വൈഭവ് സൂര്യവൻഷി. ഐപിഎൽ ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ ഓൾ ടൈം റെക്കോർഡ് മറികടക്കാൻ വൈഭവ് സൂര്യവൻഷിക്ക് വേണ്ടത് വെറും ആറ് സിക്സുകൾ മാത്രമാണ്. ഒരു ഐപിഎൽ സീസണിൽ കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡിനരികെയാണ് വൈഭവ് എത്തിനിൽക്കുന്നത്. 2012 ഐപിഎൽ സീസണിൽ ക്രിസ് ഗെയ്ൽ നേടിയ 59 സിക്സുകളുടെ റെക്കോർഡ് മറികടക്കാൻ വൈഭവിന് ആറ് സിക്സുകൾ കൂടി മതിയാകും. നിലവിലെ സീസണിൽ ഇതുവരെ 53 സിക്സുകളാണ് ഈ രാജസ്ഥാൻ റോയൽസ് താരം നേടിയത്.

ഒരു സീസണിൽ കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് നേരത്തെ വൈഭവ് സ്വന്തം പേരിലാക്കിയിരുന്നു. അഭിഷേക് ശർമ 2024 സീസണിൽ നേടിയ 42 സിക്സുകൾ എന്ന റെക്കോർഡാണ് താരം തകർത്തത്. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ 50 സിക്സുകൾക്ക് മുകളിൽ നേടുന്ന മൂന്നാമത്തെ താരമാണ് വൈഭവ്. ആന്ദ്രേ റസലാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു താരം. നിലവിലെ സീസണിൽ രാജസ്ഥാൻ റോയൽസിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഞായറാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് അടുത്ത മത്സരം. പ്ലേഓഫിലേക്ക് യോഗ്യത നേടിയാൽ താരത്തിന് റെക്കോർഡ് മറികടക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും.

വൈഭവ് ലക്ഷ്യമിടുന്ന ഐപിഎല്ലിലെ മൂന്നാമത്തെ സിക്സർ റെക്കോർഡാണിത്. നേരത്തെ ഒരു മത്സരത്തിൽ കൂടുതൽ സിക്സുകൾ എന്ന റെക്കോർഡും, ഒരു സീസണിൽ കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും ഈ കൗമാര താരം സ്വന്തമാക്കിയിരുന്നു. 2026 ഐപിഎൽ സീസണിൽ ഇതുവരെ 13 ഇന്നിങ്‌സുകളിൽ നിന്നായി 236.33 സ്ട്രൈക്ക് റേറ്റിൽ 579 റൺസാണ് വൈഭവ് സ്കോർ ചെയ്തത്. അടുത്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ജയിക്കാനായാൽ 16 പോയിന്റുമായി റോയൽസിന് പ്ലേഓഫിലേക്ക് യോഗ്യത നേടാം.

TAGS :

Next Story