ഔട്ടായി മടങ്ങവെ ശ്രീലങ്കൻ താരത്തിന്റെ പ്രകോപനം; പിടിച്ചു തള്ളി വൈഭവ്- വീഡിയോ
ഇന്ത്യ എ- ശ്രീലങ്ക എ മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ധാംബുള്ള: ഔട്ടായി മടങ്ങവെ പ്രകോപനം തീർത്ത ശ്രീലങ്കൻ താരത്തെ പിടിച്ചുതള്ളി ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവൻഷി. കഴിഞ്ഞദിവസം നടന്ന ഇന്ത്യ എ-ശ്രീലങ്ക എ മത്സരത്തിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ശ്രീലങ്കയിലെ ദംബുള്ളയിലെ രൺഗിരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ സൂപ്പർ ഓവർ നാടകീയതയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളും തമ്മിൽ ഗ്രൗണ്ടിൽ കൈയ്യാങ്കളിയിൽ ഏർപ്പെട്ടത്.
Viabhav 🔥🔥🔥 pic.twitter.com/RZ5PUGUNQm
— Anush_1206 (@anush6969) June 15, 2026
സൂപ്പർ ഓവർ വിജയത്തിന് ശേഷം വൈഭവിനോട് 'കളി കഴിഞ്ഞൂ... വീട്ടിൽ പോകൂ' എന്ന പരാമർശം നടത്തി ശ്രീലങ്കൻ താരം വിഷൻ ഹലംബാഗെയാണ് പ്രകോപനത്തിന് തുടക്കമിട്ടത്. തുടർന്ന് വൈഭവ് താരത്തെ പിടിച്ചുതള്ളുകയായിരുന്നു. എന്നാൽ മറ്റു ശ്രീലങ്കൻ താരങ്ങൾ ഇടപെട്ട് വൈഭവിനെ പിടിച്ചു മാറ്റിയതോടെ വലിയ സംഘർഷത്തിലേക്ക് പോയില്ല
Vaibhav was leaving silently but the sri lankan players provoked him which led to the fight in below post https://t.co/WN2PFQEdpH pic.twitter.com/uqnLV1wVWs
— Abhi (@AbhiMSD_07) June 15, 2026
ചേസിങിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം ഇന്ത്യൻ സ്‌കോറായ 265 റൺസിൽ തന്നെ അവസാനിക്കുകയായിരുന്നു. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക 18 റൺസ് നേടിയെടുത്തു. 19 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവൻഷിയും സൂര്യാൻഷ് ഷെഡ്‌ഗെയുമാണ് ഇറങ്ങിയത്. എന്നാൽ മത്സരത്തിൽ ശ്രീലങ്കയെ മറികടക്കാൻ ഇന്ത്യക്കായില്ല. വിജയം ആഘോഷിക്കുന്ന ശ്രീലങ്കൻ ടീമിന് അരികിലൂടെ വൈഭവ് നടന്നുനീങ്ങുമ്പോൾ, സ്ലെഡ്ജിങുമായി വിഷൻ ഹലംബാഗെയുടെ ഭാഗത്തുനിന്ന് സ്ലെഡ്ജിങ് നേരിടുകയായിരുന്നു. ഇത് ഐപിഎൽ അല്ലെന്ന തരത്തിലുള്ള ശ്രീലങ്കൻ താരത്തിന്റെ പ്രതികരണവും താരത്തെ പ്രകോപിച്ചു. വീഡിയോ നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി
Adjust Story Font
16

