Quantcast

മുംബൈ ഇന്ത്യൻസ് ഡബിൾ ഹാപ്പി; ചെന്നൈക്കെതിരെ ആ സൂപ്പർ താരം ഇറങ്ങിയേക്കും

MediaOne Logo

Sports Desk

  • Published:

    21 April 2026 7:41 PM IST

മുംബൈ ഇന്ത്യൻസ് ഡബിൾ ഹാപ്പി; ചെന്നൈക്കെതിരെ ആ സൂപ്പർ താരം ഇറങ്ങിയേക്കും
X

മുംബൈ: മുംബൈ ഇന്ത്യൻസിന് കരുത്തേകാൻ വിൽ ജാക്‌സ് വരുന്നു. വാങ്കഡേയിൽ നടന്ന പരിശീലന സെഷനിൽ ഇംഗ്ലീഷ് ആൾറൗണ്ടർ ടീമിനൊപ്പം ട്രെയിൻ ചെയ്തതായി റിപ്പോർട്ട്. വ്യാഴാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള ക്ലാസ്സിക് പോരാട്ടത്തിൽ താരം കാളിച്ചേക്കും.

ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള തകർപ്പൻ വിജയത്തിലൂടെ സീസൺ ത്തിച്ചുപിടിക്കാൻ ശ്രമിക്കുന്ന മുംബൈ ഇന്ത്യൻസിന് വിൽ ജാക്‌സിന്റെ വരവ് വലിയ ആശ്വാസമാണ് നൽകുന്നത്. ഒരു മിഡിൽ ഓർഡർ ബിഗ് ഹിറ്ററായും അതെ സമയം സ്പിൻ ബൗളറായും ഉപയോഗിക്കാൻ കഴിയുന്ന താരത്തിന്റെ സാന്നിധ്യം മുംബൈക്ക് ഇനിയുള്ള മത്സരങ്ങളിൽ വലിയ ഗുണം ചെയ്യും. നേരത്തെ ഒരു തവണ മുംബൈ ഇന്ത്യൻസിനായി ഓപണർ റോളിൽ ഇറങ്ങിയിട്ടുള്ള താരം പുതിയ സാധ്യതകളാണ് തുറന്ന് കൊടുക്കുന്നത്.

ഈ വർഷം ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സെമിഫൈനൽ വരെയുള്ള കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് വിൽ ജാക്‌സ്. നാല് പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളാണ് ലോകകപ്പിലുടനീളം 27 കാരനായ ആൾറൗണ്ടർ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റും ആരാധകരും ഒരുപോലെ ആവേശത്തോടെയാണ് താരത്തിന്റെ വരവിനായി കാത്തിരുന്നത്.

TAGS :

Next Story