Quantcast

ട്വന്റി20 ലോകകപ്പ്; യോഗ്യതാ മത്സരങ്ങൾക്ക് തുടക്കം, സന്നാഹ മത്സരത്തിൽ ഇന്ത്യ നാളെ ഇംഗ്ലണ്ടിന് എതിരെ

ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ സ്‌കോട്ട്ലാൻഡിനെ ബംഗ്ലാദേശ് നേരിടും

MediaOne Logo

Web Desk

  • Published:

    17 Oct 2021 11:44 AM GMT

ട്വന്റി20 ലോകകപ്പ്; യോഗ്യതാ മത്സരങ്ങൾക്ക് തുടക്കം, സന്നാഹ മത്സരത്തിൽ ഇന്ത്യ നാളെ ഇംഗ്ലണ്ടിന് എതിരെ
X

ട്വന്റി20 ലോകകപ്പിലെ സൂപ്പർ 12ലേക്ക് കടക്കുന്നതിനുള്ള യോഗ്യതാ മത്സരങ്ങൾ ആരംഭിച്ചു. ആദ്യമായി ലോകകപ്പ് കളിക്കുന്ന പാപുവ ന്യൂഗിനിയയും നമീബയും ഇന്ന് ഇറങ്ങുന്നുണ്ട്. ഒമാനും പാപുവ ന്യൂഗിനിയയും തമ്മിലാണ് ആദ്യ മത്സരം. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ സ്‌കോട്ട്ലാൻഡിനെ ബംഗ്ലാദേശ് നേരിടും. ഇന്നത്തെ രണ്ട് യോഗ്യതാ മത്സരവും ഒമാനിലാണ്. ഒക്ടോബർ 23നാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക.

ഒക്ടോബർ 23ന് സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. അന്ന് 7.30ന് നടക്കുന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ നേരിടും. യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളാണ് ഒക്ടോബർ 24ലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക.

ഒക്ടോബർ 24ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇതിന് മുമ്പ് ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഒക്ടോബർ 18നാണ് ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ സന്നാഹ മത്സരം. ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരം ഒക്ടോബർ 20ന്.

TAGS :

Next Story