Quantcast

യുവരാജ് സിങ്ങിനും നടി ഹേസൽ കീച്ചിനും ആൺകുഞ്ഞ് പിറന്നു

ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോൾ നിങ്ങൾ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്ന് കരുതുന്നു.' - യുവി ട്വിറ്ററിൽ കുറിച്ചു

MediaOne Logo

Web Desk

  • Published:

    26 Jan 2022 2:20 PM GMT

യുവരാജ് സിങ്ങിനും നടി ഹേസൽ കീച്ചിനും ആൺകുഞ്ഞ് പിറന്നു
X

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനും നടി ഹേസൽ കീച്ചിനും ആൺകുഞ്ഞ് പിറന്നു.സോഷ്യൽ മീഡിയ വഴി യുവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2016 നവംബർ 30-നായിരുന്നു ഇരുവരുടെയും വിവാഹം.

'ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബത്തിനോടും സുഹൃത്തുക്കളോടും ഇന്ന് ദൈവം ഞങ്ങൾക്കൊരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചതിന്റെ സന്തോഷം ഞങ്ങൾ പങ്കുവെക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോൾ നിങ്ങൾ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്ന് കരുതുന്നു.' - യുവി ട്വിറ്ററിൽ കുറിച്ചു.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലെജൻഡ്സ് ലീഗിൽ നിന്ന് വിട്ടുനിൽക്കുന്നത്.

TAGS :

Next Story