Quantcast

സൗദി സ്ഥാപകദിനത്തിൽ പരമ്പരാഗത അറബ് വേഷത്തില്‍ ക്രിസ്റ്റ്യാനോ

അൽ നസർ താരങ്ങൾക്കൊപ്പമാണ് പരമ്പരാഗത സൗദി വേഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രത്യക്ഷപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    23 Feb 2023 9:50 PM IST

Cristiano Ronaldo ,Saudi dress,Al Nassr mark, Founding Day
X

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പരമ്പരാഗത അറബ് വേഷം ധരിച്ച് സൗദിയുടെ സ്ഥാപക ദിനം ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സന്തോഷത്തോടെയും അഭിമാനത്തോടെയും സൗദിയുടെ സ്ഥാപക ദിനം ആഘോഷിക്കുന്നതായി ക്രിസ്റ്റ്യാനോ സോഷ്യൽ മീഡിയയില്‍ കുറിച്ചു. അൽ നസർ താരങ്ങൾക്കൊപ്പമാണ് പരമ്പരാഗത സൗദി വേഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രത്യക്ഷപ്പെട്ടത്.

ആരാധകർ ഇതിനുമുമ്പ് ഇങ്ങനെയൊരു വേഷത്തിൽ ക്രിസ്റ്റ്യാനോയെ കണ്ടിട്ടുണ്ടാകില്ല. സൗദി അറേബ്യയുട‌െ സ്ഥാപക ദിനം ആഘോഷിക്കുന്ന ആരാധകർക്കും പ്രവാസികൾക്കും എന്തായാലും ക്രിസ്റ്റ്യാനോയുടെ പുതിയ വേഷം കൗതുക കാഴ്ച്ചയായി.

സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ സ്ഥാപകദിനമാണ് സഹതാരങ്ങൾക്കൊപ്പം റൊണാൾഡോ ഗംഭീരമായി ആഘോഷിച്ചത്.

സോഷ്യൽമീഡിയയിൽ സൗദി സ്ഥാപകദിന ആശംസയും താരം നേർന്നിട്ടുണ്ട്. ഒപ്പം പരമ്പരാഗത സൗദി നൃത്തത്തിലും റോണോ ഭാഗമായി. തനിക്ക് പ്രത്യേകത നിറഞ്ഞ അനുഭവമാണ് അൽനസറിനൊപ്പമുള്ള സ്ഥാപകദിന ആഘോഷമെന്നും റൊണാൾഡോ പറഞ്ഞു. ഇന്നലെയായിരുന്നു സൗദിയുടെ സ്ഥാപക ദിനാഘോഷം. രാജ്യത്തുടനീളം ഒരാഴ്ച നീളുന്ന ആഘോഷം തുടരുകയാണ്.

TAGS :

Next Story