Quantcast

'അടിപൊളി മനുഷ്യര്‍; ലോകകപ്പിന്റെ ഹൃദയവും ആത്മാവും നിങ്ങളാണ്'-വളന്റിയർമാർക്ക് നന്ദി പറഞ്ഞ് ഇൻഫാന്‍റിനോ

വിവിധ ഭാഷക്കാരും ദേശക്കാരുമായ 20,000ത്തോളം വളന്‍റിയര്‍മാരാണ് ഇത്തവണ ലോകകപ്പിനെത്തിയ അതിഥികളെ സ്വീകരിക്കാനും സഹായിക്കാനുമായുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-16 12:47:04.0

Published:

16 Dec 2022 12:46 PM GMT

അടിപൊളി മനുഷ്യര്‍; ലോകകപ്പിന്റെ ഹൃദയവും ആത്മാവും നിങ്ങളാണ്-വളന്റിയർമാർക്ക് നന്ദി പറഞ്ഞ് ഇൻഫാന്‍റിനോ
X

ദോഹ: ലോകകപ്പ് വളന്റിയർമാർക്ക് നന്ദി പറഞ്ഞ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. എക്കാലത്തെയും മികച്ച ലോകകപ്പിന്റെ ഏറ്റവും മികച്ച വളന്റിയർമാരാണ് നിങ്ങളെന്ന് ഇൻഫാന്റിനോ പറഞ്ഞു. ദോഹ കോർണിഷിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വളന്റിയർ ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ലോകകപ്പിന്റെ ഹൃദയവും ആത്മാവുമാണ് നിങ്ങൾ. അതിലേറെ പ്രധാനമായി ലോകകപ്പിന്റെ മുഖവും പുഞ്ചിരിയും നിങ്ങളാണ്. ഈ k ടൂർണമെന്റിനായി ആളുകൾ എത്തുമ്പോൾ ജനങ്ങൾ ആദ്യം കാണുന്നത് നിങ്ങളെയാണ്. അവർ മടങ്ങുമ്പോൾ അവസാനമായി കാണുന്നതും നിങ്ങളെത്തന്നെ. നിങ്ങളുടെ പുഞ്ചിരിയാണ് എക്കാലത്തെയും മികച്ച ലോകകപ്പാക്കി ഇതിനെ മാറ്റിയത്-ജിയാനി ഇൻഫാന്റിനോ പറഞ്ഞു.

എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു. എക്കാലത്തെയും മികച്ച ലോകകപ്പിന്റെ ഏറ്റവും മികച്ച വളന്റിയർമാരാണ് നിങ്ങൾ. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന്, ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരിൽനിന്നുമുള്ള നന്ദി രേഖപ്പെടുത്തുന്നു. അടിപൊളി മനുഷ്യരാണ് നിങ്ങളെന്നും ഫിഫ അധ്യക്ഷൻ കൂട്ടിച്ചേർത്തു.

വിവിധ ഭാഷക്കാരും ദേശക്കാരുമായ 20,000ത്തോളം വളന്‍റിയര്‍മാരാണ് ഇത്തവണ ലോകകപ്പിനെത്തിയ അതിഥികളെ സ്വീകരിക്കാനും സഹായിക്കാനുമായുണ്ടായിരുന്നത്. ലോകകപ്പ് സംഘാടക സമിതിയുടെ പ്രത്യേക പരിശീലനം ലഭിച്ചവരാണ് വളന്റിയർമാർ. ലോകകപ്പിന്റെ സംഘാടന ദൗത്യം നിർവഹിച്ച ഖത്തർ സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി ചേർന്നാണ് വളന്റിയർമാരെ തിരഞ്ഞെടുത്തതും പരിശീലിപ്പിച്ചതും.

Summary: "You are the heart and soul of the World Cup''; says FIFA President Gianni Infantino thanks the World Cup Qatar 2022 volunteers

TAGS :

Next Story