Quantcast

ബെൽജിയത്തിന് ജയിക്കണം, ക്രൊയേഷ്യക്ക് സമനില മതി; തീപാറും പോരാട്ടം

മരണ ഗ്രൂപ്പുകളില്ലെന്ന് പറഞ്ഞ ലോകകപ്പിൽ ഗ്രൂപ്പുകളെല്ലാം മരണഗ്രൂപ്പാവുകയാണ്.

MediaOne Logo

Web Desk

  • Updated:

    2022-12-01 03:32:07.0

Published:

1 Dec 2022 3:31 AM GMT

ബെൽജിയത്തിന് ജയിക്കണം, ക്രൊയേഷ്യക്ക് സമനില മതി; തീപാറും പോരാട്ടം
X

ദോഹ: ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ ബെല്‍ജിയം ക്രൊയേഷ്യയെ നേരിടും. ജയിക്കുന്നവർക്ക് പ്രീക്വാർട്ടറിലേക്ക് മുന്നേറാം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മൊറോക്കൊ - കാനഡയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് രണ്ട് മത്സരങ്ങളും.

ലോകകപ്പിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം- രണ്ടിലൊരാൾ ഖത്തറിൽ രണ്ടാം റൗണ്ടിലുണ്ടാകാന്‍ സാധ്യത കുറവ്. നിലവിൽ നാല് പോയിന്റുമായി ക്രൊയേഷ്യയാണ് മുന്നിൽ. മൊറോക്കൊ രണ്ടാമതും ബെൽജിയം മൂന്നാം സ്ഥാനത്തും നിൽക്കുന്നു. മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപ്പിലെ സമവാക്യങ്ങൾ മാറ്റി മറിച്ചത്. ബെൽജിയത്തെ തോൽപ്പിച്ച മൊറോക്കൊ ക്രൊയേഷ്യയെ സമനിലയിലും തളച്ചു.

ജയിച്ചാലൊ സമനിലയായാലൊ ക്രൊയേഷ്യക്ക് മുന്നേറാം. ഇനി തോറ്റാലും സാധ്യതയുണ്ട്, കാനഡയോട് മൊറോക്കൊ തോൽക്കണമെന്ന് മാത്രം. അപ്പോഴും ഗോൾ വ്യത്യാസം നിർണായകമാണ്. ബെൽജിയത്തിന് മുന്നേറാൻ ജയിക്കണം. സമനിലയെങ്കിൽ മൊറോക്കൊ കാനഡയോട് വലിയ വ്യത്യാസത്തിൽ തോൽക്കണം. മൊറോക്കോയുടെ നിലവിലെ ഫോമില്‍ വലിയ മാര്‍ജിനില്‍ തോല്‍ക്കല്‍ അസാധ്യം.

അതിനാല്‍ ബെല്‍ജിയത്തിന് ക്രൊയേഷ്യക്കെതിരായ മത്സരം നിര്‍ണായകം. ക്രൊയേഷ്യയോട് തോറ്റാൽ ബെൽജിയം പുറത്താകും. രണ്ട് മത്സരങ്ങളും തോറ്റ കാനഡ ഇതിനോടകം പുറത്തായി. എന്നാല്‍ കാനഡയെ തോൽപ്പിച്ചാലോ സമനിലയിൽ പിടിച്ചാലോ മൊറോക്കോയ്ക്ക് മുന്നേറാം. കാനഡയോട് തോറ്റാലും മൊറോക്കോയ്ക്ക് പ്രതീക്ഷയുണ്ട്. അപ്പോൾ ബെൽജിയം തോൽക്കണമെന്നു മാത്രം. ഇനി ബെൽജിയവും മോറോക്കോയും ജയിച്ചാൽ പുറത്താകുക ക്രൊയേഷ്യയും. മരണ ഗ്രൂപ്പുകളില്ലെന്ന് പറഞ്ഞ ലോകകപ്പിൽ ഗ്രൂപ്പുകളെല്ലാം മരണഗ്രൂപ്പാവുകയാണ്.

TAGS :

Next Story