എഐഎഫ്എഫ് ക്ലബ് ലൈസൻസ് ; കേരള ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ ഉൾപ്പടെ 7 ടീമുകളുടെ അപേക്ഷ നിരസിച്ചു

ന്യൂഡൽഹി : കേരള ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ ഉൾപ്പടെ 7 ടീമുകളുടെ ക്ലബ് ലൈസൻസ് അപേക്ഷ നിരസിച്ച് ദേശീയ ഫുട്‍ബോൾ ഫെഡറേഷൻ. ക്ലബുകൾ നൽകിയ അപേക്ഷ പരിശോധിച്ച് പുറത്ത് വിട്ട ആദ്യ ഘട്ട ലിസ്റ്റാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. ലിസ്റ്റിൽ ലൈസൻസ് നിഷേധിക്കപ്പെട്ട ക്ലബുകൾക്ക് തീരുമാനത്തിന്മേൽ അപ്പീൽ നടത്താനും ഫെഡറേഷനിൽ നിന്ന് സാവകാശം വാങ്ങാനും സമയം അനുവദിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത പക്ഷം ടീമുകൾക്ക് ദേശീയ ഫുട്‍ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കില്ല.
കേരള ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, സ്പോർട്ടിങ് ഡൽഹി, മൊഹമ്മദൻസ്, ഒഡീഷ എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ഇന്റർ കാശി തുടങ്ങി ഏഴ് ക്ലബുകൾക്കാണ് ലൈസൻസ് നിഷേധിക്കപ്പെട്ടത്. നോർത്തീസ്റ്റ് യുനൈറ്റഡ്, പഞ്ചാബ് എഫ്‌സി, ബെംഗളൂരു എഫ്‌സി, ഈസ്റ്റ് ബംഗാൾ, എഫ്‌സി ഗോവ, മുംബൈ സിറ്റി, ജംഷെഡ്പ്പൂർ എഫ്‌സി എന്നിവർക്ക് ലൈസൻസ് അനുവദിക്കപ്പെട്ടു.
Adjust Story Font
16

