Quantcast

സൗദി പ്രോ ലീ​ഗിൽ അൽ-ഹിലാലിനോട് തോറ്റ് റൊണാൾഡോയുടെ അൽ-നസ്ർ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അൽ-ഹിലാലിനു വേണ്ടി ഇരട്ട ​ഗോളുകൾ നേടി

MediaOne Logo

Web Desk

  • Updated:

    2023-04-18 22:21:24.0

Published:

18 April 2023 10:10 PM GMT

സൗദി പ്രോ ലീ​ഗിൽ അൽ-ഹിലാലിനോട് തോറ്റ് റൊണാൾഡോയുടെ അൽ-നസ്ർ
X

സൗദി പ്രോ ലീ​ഗിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ-നസ്ർ എഫ്.സിക്ക് പരാജയം. അൽ-ഹിലാലാണ് എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് അൽ നസ്റിനെ തോൽപ്പിച്ചിരിക്കുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഒ‍ഡിയോൻ ഇ​ഗാലോ അൽ-ഹിലാലിനു വേണ്ടി ഇരട്ട ​ഗോളുകൾ നേടി.

ആദ്യ പകുതിയിൽ 42-ാം മിനുറ്റിലും രണ്ടാം പകുതിയിൽ 62-ാം മിനുറ്റിലും ലഭിച്ച പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചാണ് താരം ഇരട്ട ​ഗോളുകൾ ടീമിനായി നേടിയത്. ഇന്നു വിജയിക്കുകയാണെങ്കിൽ പോയിന്റു‍ ടേബിളിൽ ഒന്നാമതുളള അൽ-ഇത്തിഹാദിന്റെ ഒപ്പമെത്താൻ ക്രിസ്ത്യാനോയുടെ ടീമിനാകുമായിരുന്നു.

ഇന്ന് വിജയിച്ച അൽ-ഹിലാൽ എഫ്.സി മെസ്സിക്കായി 3600 കോടി രൂപയുടെ കരാർ ഓഫർ ചെയ്തതായി ഈയടുത്ത് വാർത്തകൾ വന്നിരുന്നു. ഫുട്ബോളിൽ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സൗദി അറേബ്യ വൻ പദ്ധതികളാണ് അണിയറയിൽ ഒരുക്കുന്നതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഇതുവരെ മെസ്സി ഇത്തരം വാ​ഗ്ദാനങ്ങളെ പറ്റിയോ വാർത്തകളെ പറ്റിയോ പ്രതികരണം നടത്തിയിട്ടില്ല.

TAGS :

Next Story