Quantcast

ഓൾഡ് ട്രഫോർഡിൽ ക്രിസ്റ്റ്യാനോ സ്‌റ്റൈൽ ആഘോഷവുമായി ടൗൺസെന്റ്; ജഴ്‌സി സമ്മാനിച്ച് സൂപ്പർ താരം

മത്സരശേഷം ടൗൺസെന്റ് സൂപ്പർ താരത്തോട് ജഴ്‌സി ചോദിച്ചു വാങ്ങുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-10-03 07:07:26.0

Published:

3 Oct 2021 6:42 AM GMT

ഓൾഡ് ട്രഫോർഡിൽ ക്രിസ്റ്റ്യാനോ സ്‌റ്റൈൽ ആഘോഷവുമായി ടൗൺസെന്റ്; ജഴ്‌സി സമ്മാനിച്ച് സൂപ്പർ താരം
X

ഗോൾ നേടിയ ശേഷം തന്റെ ട്രേഡ്മാർക്ക് ആഘോഷം കോപ്പിയടിച്ച എവർട്ടൺ താരം ആൻഡ്രോസ് ടൗൺസെന്റിന് ജഴ്‌സി സമ്മാനിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോൾ നേടിയ ശേഷമായിരുന്നു ടൗൺസെന്റിന്റെ ക്രിസ്റ്റ്യാനോ സ്‌റ്റൈൽ ആഘോഷം. മത്സരശേഷം ടൗൺസെന്റ് സൂപ്പർ താരത്തോട് ജഴ്‌സി ചോദിച്ചു വാങ്ങുകയായിരുന്നു.


യുണൈറ്റഡ് 1-1ന് സമനില വഴങ്ങിയ മത്സരത്തിൽ ക്രിസ്റ്റ്യാനോ രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. താൻ ക്രിസ്റ്റ്യാനോയെ പരിഹസിച്ചിട്ടില്ലെന്നും ആഘോഷം തന്‍റെ ആരാധനയായി കണ്ടാല്‍ മതിയെന്നുമാണ് ടൗൺസെന്റ് പ്രതികരിച്ചത്. 'അദ്ദേഹം എന്റെ ആരാധ്യപുരുഷനാണ്. ഞാൻ അനുകരിക്കുകയായിരുന്നില്ല. എന്റെ ജീവിതത്തെ സ്വാധീനിച്ച ഒരു താരത്തോടുള്ള ആരാധനയായി കണ്ടാൽ മതി. ക്രിസ്റ്റ്യാനോയുടെ കളി കണ്ടാണ് വളർന്നത്. കളത്തിൽ അദ്ദേഹത്തിന്റെ ടെക്‌നിക്കുകൾ ചെയ്യാൻ ശ്രമിക്കാറുണ്ട്. കളത്തിൽ അദ്ദേഹത്തിന്‍റെ ഒപ്പം കളിക്കുക എന്നതു തന്നെ ബഹുമതിയാണ്' - 'ടൗൺസെന്റ് പറഞ്ഞു.


കളിക്ക് ശേഷം ക്രിസ്റ്റ്യാനോ സമ്മാനിച്ച ജഴ്‌സിയുടെ ചിത്രങ്ങൾ ടൗൺ സെന്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. 'ഗോട്ടിനോട് ആദരം മാത്രം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ. എവർട്ടണ് വേണ്ടി ഒമ്പതു കളിയിൽ നിന്ന് അഞ്ചു ഗോളാണ് ഇതുവരെ താരം നേടിയിട്ടുള്ളത്. യുണൈറ്റഡ് 1-1ന് സമനില വഴങ്ങിയ മത്സരത്തിൽ ക്രിസ്റ്റ്യാനോ രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. കളി ജയിക്കാനാവാത്തതിന്റെ നിരാശ ക്രിസ്റ്റിയാനോയുടെ മുഖത്ത് പ്രകടമായിരുന്നു. സിആർ 7ന് പുറമേ, ജാഡോൻ സാഞ്ചോ, പോൾ പോഗ്ബ, ലിൻഗാർഡ് എന്നിവർക്കും ആദ്യ ഇലവനിൽ ഇടമുണ്ടായിരുന്നില്ല.

ലീഗിൽ ഏഴു മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എവർട്ടൺ നാലാമതും.

TAGS :

Next Story