Quantcast

അര്‍ജന്‍റീന പുറത്ത്; ബ്രസീല്‍ ക്വാര്‍ട്ടറില്‍

ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ പ്രവേശിച്ചത്

MediaOne Logo

ijas

  • Updated:

    2021-07-28 13:24:52.0

Published:

28 July 2021 6:52 PM IST

അര്‍ജന്‍റീന പുറത്ത്; ബ്രസീല്‍ ക്വാര്‍ട്ടറില്‍
X

ഒളിമ്പിക്സ് ഫുട്ബോളില്‍ അര്‍ജന്‍റീന ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത്. നിര്‍ണായക മത്സരത്തില്‍ സ്പെയിനിനോട് ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് പുറത്തേക്ക് വഴിതെളിഞ്ഞത്. ആദ്യ മത്സരത്തില്‍ അര്‍ജന്‍റീന ആസ്ട്രേലിയയോട് തോറ്റിരുന്നു. ഗ്രൂപ്പില്‍ അര്‍ജന്‍റീനക്കും രണ്ടാമതുള്ള ഈജിപ്തിനും നാല് പോയിന്‍റാണുള്ളത്. ഗോള്‍ ശരാശരിയുടെ കരുത്തില്‍ ഈജിപ്ത് അര്‍ജന്‍റീനയെ മറികടന്നു.

അതെ സമയം ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇന്ന് ഉച്ചക്ക് ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ പ്രവേശിച്ചത്. ബ്രസീലിനായി റിച്ചാര്‍ലിസണ്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ മാത്യൂസ് കുന്‍ഹ ഒരു ഗോള്‍ കണ്ടെത്തി. അല്‍മാരി അബ്ദുള്ളയാണ് സൗദിയുടെ ഗോള്‍ സ്‌കോറര്‍.

TAGS :

Next Story