പ്രീമിയർ ലീഗിൽ ആർസനലിന് ബോൺമൗത്ത് ഷോക്ക്; കിരീടപ്പോരാട്ടത്തിൽ ട്വിസ്റ്റ്
ലീഗ് പോരാട്ടം അവസാന ലാപ്പിലേക്ക് കടന്നതോടെ തോൽവി ഗണ്ണേഴ്‌സിന് വലിയ തിരിച്ചടിയായി

ലണ്ടൻ: ചെറിയ ഇടവേളക്ക് ശേഷം പുനരാരംഭിച്ച പ്രീമിയർ ലീഗിൽ ആർസനലിന് തിരിച്ചടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബോൺമൗത്തിനോടാണ് പരാജയപ്പെട്ടത്. ജൂനിയർ ക്രൗപി(17), അലെക്‌സ് സ്‌കോട്ട്(74) എന്നിവരാണ് ബോൺമൗത്തിനായി ലക്ഷ്യംകണ്ടത്. പെനാൽറ്റിയിലൂടെ വിക്ടർ ഗ്യോകറസാണ്(35) ഗണ്ണേഴ്‌സിനായി ആശ്വാസ ഗോൾ നേടിയത്.
ഗണ്ണേഴ്‌സിനെതിരെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ബോൺമൗത്ത് നടത്തിയത്. ബോൾ പൊസിഷനിലും ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കുന്നതിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. സമനിലയെങ്കിലും നേടിയെടുക്കാനായി അവസാനം വരെയും ആർസനൽ പൊരുതിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. നിലവിൽ 32 മത്സരങ്ങളിൽ 70 പോയന്റുമായി തലപ്പത്താണ് ആർസനൽ. രണ്ട് മത്സരം കുറവുകളിച്ച മാഞ്ചസ്റ്റർ സിറ്റി 61 പോയന്റുമായി രണ്ടാംസ്ഥാനത്താണ്.
Next Story
Adjust Story Font
16

