Quantcast

ഡൗൺ സിൻഡ്രോം ബാധിച്ചവർക്ക് ഐക്യദാർഢ്യം, സ്‌പെഷ്യൽ ഫോണ്ടിലുള്ള ജേഴ്സിയണിഞ്ഞ് ബാഴ്‌സ

MediaOne Logo

Sports Desk

  • Published:

    19 March 2026 9:54 AM IST

ഡൗൺ സിൻഡ്രോം ബാധിച്ചവർക്ക് ഐക്യദാർഢ്യം, സ്‌പെഷ്യൽ ഫോണ്ടിലുള്ള ജേഴ്സിയണിഞ്ഞ് ബാഴ്‌സ
X

ബാഴ്‌സലോണ : മാർച്ച് 21ന് ലോകമെമ്പാടും ആചരിച്ച് വരുന്ന ലോക ഡൗൺ സിൻഡ്രോം ദിനത്തിന്റെ ഭാഗമായി സ്‌പെഷ്യൽ ഫോണ്ടിലുള്ള ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങി ബാഴ്‌സലോണ. ന്യൂകാസിൽ യുനൈറ്റഡിനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിലാണ് ബാഴ്‌സ സ്‌പെഷ്യൽ ജേഴ്‌സി ധരിച്ച് കളിച്ചത്. മത്സരം ബാഴ്‌സ 7-2ന് വിജയിച്ചു.

ഡൗൺ സിൻഡ്രോം ബാധിതയായ കറ്റാലൻ ആർട്ടിസ്റ്റ് അന്ന വിവ്സ് രൂപപ്പെടുത്തിയ ഫോണ്ടാണ് ബാഴ്‌സ കിറ്റിൽ ഉപയോഗിച്ചിട്ടുള്ളത്. ബാഴ്‌സ ഫൗണ്ടേഷനാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്. 2013ൽ സാന്റോസിനെതിരെ നടന്ന ജോണ് ഗാമ്പർ ട്രോഫി മത്സരത്തിലാണ് ബാഴ്‌സ ആദ്യമായി ഈ ഫോണ്ട് ജേഴ്‌സിയിൽ ഉപയോഗിക്കുന്നത്.

TAGS :

Next Story