Quantcast

900 കോടി തരാം, എൻസോയെ തരുമോ? ഇല്ലെന്ന് ബെൻഫിക്ക

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡാണ് എന്‍സോയെ വാങ്ങാന്‍ സന്നദ്ധത അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    23 Dec 2022 6:57 AM GMT

900 കോടി തരാം, എൻസോയെ തരുമോ? ഇല്ലെന്ന് ബെൻഫിക്ക
X

ലിസ്ബണ്‍: അർജന്റീനൻ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിനു വേണ്ടി റയൽ മാഡ്രിഡ് മുമ്പോട്ടു വച്ച വമ്പൻ ഓഫർ നിരസിച്ച് ബെൻഫിക്ക. 100 മില്യൺ യൂറോയുടെ (878 കോടി രൂപ) കരാറാണ് പോർച്ചുഗൾ ക്ലബ് വേണ്ടെന്നു വച്ചത്. ഈ ലോകകപ്പിൽ മിന്നും ഫോമിലായിരുന്ന എൻസോ, അർജന്റീനയ്ക്ക് ലോകകിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് എൻസോ ബെൻഫിക്കയിൽ ചേർന്നത്. ജനുവരിയിലെ ട്രാൻസ്ഫർ ജാലകം തുറക്കുന്ന സാഹചര്യത്തിലാണ് റയല്‍ താരത്തിനായി വല വീശിയത്. റയലിനെ കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിനും ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിക്കും എൻസോയിൽ കണ്ണുണ്ട്.

നൂറു മില്യൺ യൂറോയുടെ ഓഫർ ബെൻഫിക്ക നിരസിച്ചെന്ന വാർത്ത പോർച്ചുഗീസ് മാധ്യമമായ സ്‌പോർട് ആണ് റിപ്പോർട്ട് ചെയ്തത്. എൻസോയ്ക്ക് പകരം ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ങാമിനെ റയൽ തങ്ങളുടെ നിരയിലെത്തിച്ചേക്കും. നിലവിൽ ബുണ്ടസ് ലീഗ ക്ലബ് ബൊറൂസിയ ഡോട്മുണ്ടിന്റെ താരമാണ് 19കാരനായ ബെല്ലിങ്ങാം.

റിലീസ് ക്ലോസായി വച്ച 120 മില്യൺ യൂറോ ലഭിച്ചാൽ എൻസോയെ വിട്ടുനൽകാമെന്ന നിലപാടിലാണ് ബെൻഫിക്ക. ഈ ലോകകപ്പിലെ മികച്ച യുവകളിക്കാരനുള്ള ഫിഫ പുരസ്കാരം നേടിയ താരമാണ് എന്‍സോ ഫെര്‍ണാണ്ടസ്.

Summary: Benfica have rejected a €100m bid to Liverpool-linked Enzo Fernandez, reports suggest.

TAGS :

Next Story