Quantcast

ദക്ഷിണ കൊറിയയെ ഗോളിൽ മുക്കി ബ്രസീൽ

ബ്രസീലിനായി സൂപ്പര്‍ താരം നെയ്മര്‍ ഇരട്ടഗോള്‍ നേടി

MediaOne Logo

Web Desk

  • Published:

    2 Jun 2022 2:21 PM GMT

ദക്ഷിണ കൊറിയയെ ഗോളിൽ മുക്കി ബ്രസീൽ
X

ദക്ഷിണ കൊറിയക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കാനറിപ്പടയുടെ വിജയം. ബ്രസീലിനായി സൂപ്പ‍ര്‍ താരം നെയ്മർ ഇരട്ടഗോള്‍ നേടി.

മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ റിച്ചാർലിസണാണ് ബ്രസീലിനായി ആദ്യം വല കുലുക്കിയത്. എന്നാൽ അരമണിക്കൂറിനുള്ളിൽ ഹ്വാങ് ഹുയി ജോ കൊറിയയെ ഒപ്പത്തിനൊപ്പമെത്തിച്ചു. 42ാം മിനിറ്റിൽ അലക്‌സാണ്ട്രോയെ പെനാൽട്ടി ബോക്‌സിൽ വീഴ്ത്തയതിന് കിട്ടിയ പെനാൽട്ടി നെയ്മർ വലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ഒരിക്കൽ കൂടി കൊറിയൻ ഡിഫന്‍റര്‍മാര്‍ അലക്‌സാണ്ട്രോയെ പെനാൽട്ടി ബോക്‌സിൽ വീഴ്ത്തി. ഇതിന് ലഭിച്ച പെനാൽട്ടിയും നെയ്മർ വലയിലെത്തിച്ചു. 80ാം മിനിറ്റിൽ ഫിലിപ്പ് കുട്ടീഞ്ഞോയും കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഗബ്രിയേൽ ജീസസും വലകുലുക്കി കൊറിയന്‍ വധം പൂര്‍ണ്ണമാക്കി.

TAGS :

Next Story