Quantcast

'ഇംഗ്ലണ്ടിന്റെ കളി കാണുന്നതിലും ലാഭം ഇംഗ്ലണ്ടിലേക്ക് പോകുന്നതോ?'; ലോകകപ്പിലെ ഉയർന്ന ടിക്കെറ്റ് നിരക്കിനെ ട്രോളി വിമാനക്കമ്പനി

അമേരിക്കയുടെ ഉദ്ഘാടന മത്സരത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് 2 ലക്ഷത്തിലധികം

MediaOne Logo

Sports Desk

  • Published:

    14 May 2026 8:38 PM IST

ഇംഗ്ലണ്ടിന്റെ കളി കാണുന്നതിലും ലാഭം ഇംഗ്ലണ്ടിലേക്ക് പോകുന്നതോ?; ലോകകപ്പിലെ ഉയർന്ന ടിക്കെറ്റ് നിരക്കിനെ ട്രോളി വിമാനക്കമ്പനി
X

ഒട്ടാവ: ഫിഫ ലോകകപ്പ് 2026ന്റെ ഉയർന്ന ടിക്കറ്റ് നിരക്കുകളെ ട്രോളി കനേഡിയൻ വിമാനക്കമ്പനിയുടെ പരസ്യം. ഫ്രാൻസിന്റെ ലോകകപ്പ് മത്സരം കാണുന്നതിനേക്കാൾ ലാഭം ഫ്രാൻസിൽ പോയിവരുന്നതിനാണെന്നാണ് ടിക്കറ്റുകൾ താരതമ്യം ചെയ്ത് കമ്പനിയുടെ പരസ്യം. അതുപോലെ പോർച്ചുഗൽ, മെക്സിക്കോ, ഇംഗ്ലണ്ട് രാജ്യങ്ങളുടെ ടിക്കറ്റുകളും പരസ്യങ്ങളിലുണ്ട്.

ലോകകപ്പിന്റെ ഉയർന്ന ടിക്കറ്റ് നിരക്കിനെ വിമർശിച്ച് ആരാധകർ ഇതിനകം രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിലത്തെ നിരക്കനുസരിച്ച് ന്യൂ ജഴ്സിയിലെ ഈസ്റ്റ് റുഥർഫോഡിൽ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലെ ഫൈനൽ മത്സരം കാണുന്നതിന് 32 ലക്ഷം കൊടുക്കണം. ഏറ്റവും മുന്നിലെന്ന് ഫിഫ പരിചയപ്പെടുത്തിയ കാറ്റഗറി ഒന്നിലെ ടിക്കറ്റ് വിലയാണിത്.

ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് വില വർധിപ്പിക്കുന്ന 'ഡൈനാമിക് പ്രൈസിങ്' രീതിയാണ് ഇത്തവണ ഫിഫ പിന്തുടരുന്നത്. അമേരിക്കയിലെ 11 നഗരങ്ങളിലും മെക്സിക്കോയിലെ മൂന്ന് നഗരങ്ങളിലും കാനഡയിലെ രണ്ട് നഗരങ്ങളിലുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. അമേരിക്കയുടെ ഉദ്ഘാടന മത്സരത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് 2 ലക്ഷത്തിലധികമാണ്.

TAGS :

Next Story