Quantcast

യുണൈറ്റഡ് വഴിയേ ചെൽസിയും; പ്രീമിയർ ലീഗിൽ എട്ടാംതോൽവി

മരിയോ ലെമിന(51), പകരക്കാരന്‍ മാറ്റ് ഡൊഹെര്‍ട്ടി(90+3)എന്നിവര്‍ വോള്‍വ്‌സിനായി ലക്ഷ്യംകണ്ടു. പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റഫന്‍ എന്‍കുന്‍കുവിലൂടെ (90+6)സന്ദര്‍ശകര്‍ ആശ്വാസഗോള്‍ കണ്ടെത്തി.

MediaOne Logo

Web Desk

  • Published:

    25 Dec 2023 5:54 AM GMT

യുണൈറ്റഡ് വഴിയേ ചെൽസിയും; പ്രീമിയർ ലീഗിൽ എട്ടാംതോൽവി
X

ലണ്ടൻ: പ്രീമിയർലീഗിൽ ചെൽസിക്ക് എട്ടാംതോൽവി. സ്വന്തം തട്ടകത്തിൽ വോൾവ്്‌സാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുൻ ചാമ്പ്യൻമാരെ കീഴടക്കിയത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങളാണ് ചെൽസി നഷ്ടപ്പെടുത്തിയത്. മരിയോ ലെമിന(51), പകരക്കാരൻ മാറ്റ് ഡൊഹെർട്ടി(90+3)എന്നിവർ വോൾവ്‌സിനായി ലക്ഷ്യംകണ്ടു. പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റഫൻ എൻകുൻകുവിലൂടെ (90+6)സന്ദർശകർ ആശ്വാസഗോൾ കണ്ടെത്തി.

മത്സരത്തിലുടനീളം നിരവധി അവസരങ്ങളാണ് ചെൽസി സ്‌ട്രൈക്കർ നിക്കോളാസ് ജാക്‌സനും റഹിം സ്റ്റെർലിങും നഷ്ടപ്പെടുത്തിയത്. ആദ്യ പകുതിയിൽ കാര്യമായ നീക്കം നടത്താതിരുന്ന വോൾവ്‌സ് രണ്ടാംപകുതിയിൽ കൂടുതൽ അപകടകാരികളായി. ചെൽസി ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കുന്നതോടൊപ്പം കൗണ്ടർ അക്രമണങ്ങളിലൂടെ ഭീഷണി സൃഷ്ടിക്കാനും വോൾവ്‌സിനായി. ഒടുവിൽ ലഭിച്ച അവസരങ്ങൾ ഗോളിലേക്ക് തിരിച്ചുവിട്ട് ക്രിസ്മസ് ഈവ് മനോഹരമാക്കി. മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത് ഇഞ്ച്വറി സമയത്താണ്.

വോൾവ്‌സിനെതിരായ തോൽവിയിൽ ഞങ്ങൾ കടുത്തനിരാശരാണെന്ന് മത്സരശേഷം ചെൽസി പരിശീലകൻ പൊച്ചറ്റിനോ പ്രതികരിച്ചു. ആദ്യ പകുതിയിൽ നിരവധി ചാൻസുകൾ സൃഷ്ടിച്ചു. പൊസിഷനിൽ ആധിപത്യം പുലർത്തി. പക്ഷെ, ഗോൾനേടാനാവാത്തത് തിരിച്ചടിയായെന്ന് കോച്ച് വ്യക്തമാക്കി. 18 കളിയിൽ ആറുജയം മാത്രമുള്ള ചെൽസി 22 പോയന്റുമായി പത്താംസ്ഥാനത്താണ്. അത്രയും കളിയിൽ 22 പോയന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ വോൾവ്‌സ് 11മതായി.

TAGS :

Next Story