ക്ലബ് ലോകകപ്പിൽ റയലിനെ പൂട്ടി അൽ ഹിലാൽ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തുടക്കം
സാബി അലോൺസോ പരിശീലക സ്ഥാനമേറ്റെടുത്ത ശേഷമുള്ള റയലിന്റെ ആദ്യ മത്സരമാണിത്.

മിയാമി: ഫിഫ ക്ലബ് വേൾഡ് കപ്പിൽ റയൽ മാഡ്രിഡിന് സമനിലത്തുടക്കം. സൗദി ക്ലബായ അൽ ഹിലാലാണ് മുൻ ചാമ്പ്യൻമാരെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോൾവീതം നേടി. 34ാം മിനിറ്റിൽ ഗോൺസാലോ ഗാർഷ്യയിലൂടെ റയൽ മുന്നിലെത്തി. എന്നാൽ 41ാം മിനിറ്റിൽ പെനാൽറ്റി ഗോളിൽ റൂബെൻ നെവസ് സൗദി ക്ലബിനായി ലക്ഷ്യംകണ്ടു.
പുതിയ പരിശീലകൻ സാബി അലോൺസോക്ക് കീഴിലുള്ള റയലിന്റെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിൽ ലഭിച്ച പെനാൽറ്റി അവസരം പാഴാക്കിയത് റയലിന് തിരിച്ചടിയായി. വാൽവെർഡെയാണ് മത്സരത്തിന്റെ അധിക സമയത്ത് കിട്ടിയ പെനാൽറ്റി എടുത്തത്. എന്നാൽ അൽ ഹിലാൽ ഗോൾ കീപ്പർ യാസിൻ തട്ടിയകറ്റി.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മൊറോക്കൻ ക്ലബ് വൈഡാഡിനെ തോൽപിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ ജയം. ഫിൽ ഫോഡൻ(2), ജർമി ഡോകു(42) എന്നിവർ വലകുലുക്കി.
Next Story
Adjust Story Font
16

