Quantcast

തോറ്റു, മെസ്സി...മെസ്സി എന്നു വിളി; വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിച്ച് ക്രിസ്റ്റ്യാനോ- വീഡിയോ

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

MediaOne Logo

Web Desk

  • Published:

    10 March 2023 8:34 AM GMT

ronaldo
X

ജിദ്ദ: സൗദി പ്രോ ലീഗിൽ അൽ ഇത്തിഹാദിനെതിരെയുള്ള തോൽവിക്ക് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരം കഴിഞ്ഞു കളം വിടവെ എതിർ കാണികൾ മെസ്സി... മെസ്സി... എന്നു വിളിച്ച് പരിഹസിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട താരം കുമ്മായവരയ്ക്ക് പുറത്തു വച്ചിരുന്ന വെള്ളക്കുപ്പികള്‍ കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

80-ാം മിനിറ്റിൽ റൊമാറിന്യോ നേടിയ ഗോളിലൂടെയാണ് ഇത്തിഹാദ് വിജയം കണ്ടത്. ഇതോടെ പോയിന്റ് പട്ടികയിൽ 20 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി ഇത്തിഹാദ് ഒന്നാമതെത്തി. ഇത്രയും മത്സരങ്ങളിൽനിന്ന് 46 പോയിന്റോടെ അൽ നസ്ർ രണ്ടാമതാണ്.



ഫലത്തിൽ നിരാശനാണ് എന്നും സീസണിലെ അടുത്ത മത്സരങ്ങളിലാണ് ശ്രദ്ധയെന്നും റൊണാൾഡോ പിന്നീട് ട്വീറ്റു ചെയ്തു. ആരാധകർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സീസണിൽ എട്ടു ഗോളുകളാണ് റോണോയുടെ സമ്പാദ്യം.





TAGS :

Next Story