Quantcast

ഓൾഡ് ട്രാഫോർഡ്സിലെത്തിയത് അവധി ആഘോഷിക്കാനല്ല; ക്രിസ്റ്റ്യാനോ

മുൻ സഹതാരം വെസ്ബ്രൌണിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

MediaOne Logo

Sports Desk

  • Updated:

    2021-09-10 10:24:01.0

Published:

10 Sept 2021 3:31 PM IST

ഓൾഡ് ട്രാഫോർഡ്സിലെത്തിയത്  അവധി ആഘോഷിക്കാനല്ല; ക്രിസ്റ്റ്യാനോ
X

അവധി ആഘോഷിക്കാനല്ല താൻ മാഞ്ചസ്റ്ററിനൊപ്പം ചേർന്നതെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വിജയങ്ങൾ ആവർത്തിക്കണം. തനിക്കും ടീമിലെ സഹതാരങ്ങൾക്കും അതിന് കഴിയുമെന്നുറപ്പുണ്ട്. ക്രിസ്റ്റ്യാനോ പറഞ്ഞു. മാഞ്ചസ്റ്ററിലെ തൻ്റെ മുൻ സഹതാരം വെസ്ബ്രൌണിന് നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ മനസ്സ് തുറന്നത്.

'അവധി ആഘോഷിക്കാനല്ല ഞാനിവിടെ വന്നത്. വർഷങ്ങൾക്ക് മുമ്പേ ഞാനീ ജേഴ്സിയണിഞ്ഞിട്ടുണ്ട്.അതേ ആവേശത്തിലാണ് ഞാനിപ്പോൾ.വിജയങ്ങൾ ആവർത്തിക്കണം. എനിക്കും എൻ്റെ ടീമംഗങ്ങൾക്കും അതിന് കഴിയുമെന്നുറപ്പുണ്ട്. ഇവിടെ നിന്ന് ഞാനൊരുപാട് അധ്യായങ്ങൾ പഠിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് അടക്കം എല്ലാ നേട്ടങ്ങളും ഞാൻ ആദ്യം കരസ്ഥമാക്കിയത് മാഞ്ചസ്റ്ററിനൊപ്പമാണ്. ഇനി മാഞ്ചസ്റ്ററിൻ്റെ പുതിയ തലമുറക്കൊപ്പമാണ് പന്ത് തട്ടേണ്ടത്. അവരോടൊപ്പം വീണ്ടും ചരിത്രം സൃഷ്ടിക്കണം. ക്രിസ്റ്റ്യാനോ പറഞ്ഞു.

തിരിച്ചു വരവിനെക്കുറിച്ച ചോദ്യത്തിന് ക്രിസ്റ്റ്യാനോയുടെ മറുപടി ഇങ്ങനെ

'ഞാനിവിടെയാണ് വളർന്നത്. 18 വയസ്സ് മുതൽ ഇവിടുത്തുകാർക്ക് എന്നെയറിയാം.അത് കൊണ്ട് തന്നെ ഞാൻ വീണ്ടും മാഞ്ചസ്റ്ററിലേക്ക് തിരിച്ചെത്തുമ്പോൾ ഇവിടുത്തുകാരുടെ വൈകാരികത എനിക്ക് മനസ്സിലാക്കാനാവും'

ശനിയാഴ്ച്ച ന്യൂകാസിൽ യുണൈറ്റഡിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ തൻ്റെ രണ്ടാം വരവിലെ അരങ്ങേറ്റം കുറിച്ചേക്കും.

TAGS :

Next Story