Quantcast

ക്രിസ്റ്റ്യാനോ നാളെ കളിക്കില്ല ? പരിശീലനത്തിന് ഇറങ്ങാതെ താരം

വിങ് ബാക്ക് നൂനസിന് പേശിവലിവിനെ തുടർന്ന് നാളത്തെ മത്സരം നഷ്ടമാകും

MediaOne Logo

Web Desk

  • Published:

    1 Dec 2022 10:28 AM GMT

ക്രിസ്റ്റ്യാനോ നാളെ കളിക്കില്ല ? പരിശീലനത്തിന് ഇറങ്ങാതെ താരം
X

ദോഹ: ദക്ഷിണ കൊറിയക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇറങ്ങും മുൻപേ പോർച്ചുഗലിന് ആശങ്കയായി പരിക്ക്. വിങ് ബാക്ക് നൂനസിന് പേശിവലിവിനെ തുടർന്ന് നാളത്തെ മത്സരം നഷ്ടമാകും. ഒട്ടാവിയോയുടെ പരിക്കും ടീമിന് തിരിച്ചടിയാണ്. ഡാനിലോയും ബുധനാഴ്ച പരിശീലനത്തിൽ പങ്കെടുത്തില്ല.

അതേസമയം, സൂപ്പർതാരം ക്രിസ്റ്റ്യാനോ വ്യാഴാഴ്ച ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. ആദ്യ രണ്ട് കളിയും ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിച്ചതിനാൽ പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

എന്നാൽ സ്‌ക്വാഡിനൊപ്പം പരിശീലനം നടത്താതെ തനിച്ച് പരിശീലനം നടത്താനാണ് ക്രിസ്റ്റ്യാനോ ശ്രമിച്ചതെന്നാണ് മാർക റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയക്കെതിരെ ക്രിസ്റ്റ്യാനോ കളിക്കാനിറങ്ങുമോ എന്നും വ്യക്തമല്ല. ക്രിസ്റ്റ്യാനോയ്ക്ക് വിശ്രമം നൽകി തന്റെ ആക്രമണ നിരയിലെ മറ്റ് ടീം അംഗംങ്ങളായ ഗോൺസാലോ റാമോസ്, നുനെസ്, റാഫേൽ ലിയാവോ എന്നിവരെ കൊണ്ടുവരാൻ പരിശീലകൻ സാന്റോസ് ശ്രമിച്ചേക്കും.

ഖത്തർ ലോകകപ്പിൽ ഇതുവരെ ഒരു ഗോളാണ് ക്രിസ്റ്റ്യാനോയുടെ പേരിലുള്ളത്. ഈ ഗോളിലൂടെ 5 ലോകകപ്പുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യ പുരുഷ താരം എന്ന നേട്ടം ക്രിസ്റ്റ്യാനോയുടെ പേരിലായി.

TAGS :

Next Story