Quantcast

എർലിങ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് !

താരത്തെ സിറ്റി സ്വന്തമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ

MediaOne Logo

Web Desk

  • Published:

    9 May 2022 1:46 PM GMT

എർലിങ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് !
X

ലണ്ടൻ: ജർമൻ ബുണ്ടസ് ലീഗ ടീം ബൊറൂസിയ ഡോർട്മുണ്ടിന്റെ നോർവീജിയൻ ഫുട്‌ബോൾ താരം എർലിങ് ഹാലണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. താരത്തെ സിറ്റി സ്വന്തമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ബൊറൂസിയ ഡോർട്മുണ്ടിന്റെ ബുണ്ടസ് ലീഗയിലെ അവസാന മത്സരം ശനിയാഴ്ച നടക്കും. പിന്നാലെയായിരിക്കും പ്രഖ്യാപനം. ഹാലണ്ട് ഈ സീസണിന്റെ അവസാനം ടീം വിടുമെന്ന് ബൊറൂസിയ ഡോർട്മുണ്ടിനെ അറിയിച്ചുണ്ടെന്ന് ജർമൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഹാലണ്ടിന്റെ റിലീസ് ക്ലോസ് ആയ 75 മില്യൺ യൂറോ നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കുന്നത്. 2020ൽ റെഡ്ബുൾ സാൽസ്ബർഗിൽ നിന്നാണ് ഹാളണ്ട് ബൊറൂസിയ ഡോർട്മുണ്ടിൽ എത്തുന്നത്. ജർമൻ ടീമിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ബൊറൂസിയ ഡോർട്മുണ്ടിനായി 88 മത്സരങ്ങളിൽ നിന്ന് 85 ഗോളുകളാണ് താരം നേടിയത്.

TAGS :

Next Story