Quantcast

അർജന്റീന - ബ്രസീൽ മത്സരം ; പ്രതികരണവുമായി ഫിഫ

MediaOne Logo

Web Desk

  • Published:

    6 Sep 2021 1:35 PM GMT

അർജന്റീന - ബ്രസീൽ മത്സരം   ; പ്രതികരണവുമായി ഫിഫ
X

ബ്രസീലും അർജന്റീനയും ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നടന്ന അനിഷ്ട സംഭവങ്ങളിൽ പ്രസ്താവനയുമായി ഫിഫ. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് മൂന്ന് അർജന്റീനാ കളിക്കാരെ പിടികൂടാൻ ബ്രസീൽ പൊലീസ് ഗ്രൗണ്ടിലിറങ്ങിയതിനെ തുടർന്ന് മത്സരം സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

മത്സരത്തിനിടെയുണ്ടായ സംഭവങ്ങളെ കുറിച്ച മാച്ച് ഒഫീഷ്യലിന്റെ റിപോർട്ടുകൾ തങ്ങൾക്ക് ലഭിച്ചുവെന്നും വൈകാതെ നടപടിയുണ്ടാകുമെന്നും ഫിഫ പ്രസ്താവനയിൽ പറയുന്നു. ലോകമാകമാനമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ബ്രസീൽ അർജന്റീന മത്സരത്തിനിടെയുണ്ടായ സംഭവങ്ങളിൽ തങ്ങൾക്കും ഖേദമുണ്ടെന്നും ഫിഫ പ്രസ്താവനയിൽ പറഞ്ഞു.


ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് ഇംഗ്ലണ്ടിൽ നിന്നെത്തിയ പ്രീമിയർ ലീഗ് താരങ്ങളായ എമിലിയാനോ മാർട്ടിനസ്, ജിയോവനി ലോസെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരെ പിടികൂടാനാണ് പൊലീസെത്തിയത്. മത്സരം തുടങ്ങി ഏഴാം മിനുട്ടിലായിരുന്നു നാടകീയ സംഭവങ്ങൾ.

യു.കെ, ദക്ഷിണാഫ്രിക്ക, വടക്കേ അയർലന്റ്, ഇന്ത്യ രാജ്യങ്ങളിലൂടെ കഴിഞ്ഞ 14 ദിവസങ്ങളിൽ സഞ്ചരിച്ചവർ ദിവസം ക്വാറന്റൈനിൽ ഇരിക്കണമെന്നാണ് ബ്രസീൽ ആരോഗ്യവകുപ്പിന്റെ നിർദേശം. ഇത് നിലനിൽക്കെയാണ് ടോട്ടനം താരങ്ങളായ ലോസെൽസോ, റൊമേറോ, ആസ്റ്റൻവില്ല കീപ്പർ മാർട്ടിനസ് എന്നിവരെ അർജന്റീന കോച്ച് ലയനൽ സ്‌കലോനി സ്റ്റാർട്ടിങ് ഇലവനിൽ എടുത്തത്. മറ്റൊരു പ്രീമിയർ ലീഗ് താരമായ എമിലിയാനോ ബുവെൻഡിയയും ടീമിലുണ്ടായിരുന്നു. കോപ അമേരിക്ക ഫൈനലിൽ ബ്രസീലിനെ നേരിട്ട അതേ ടീമിനെയാണ് ഇന്നു പുലർച്ചെ ഇറക്കിയത്.


TAGS :

Next Story