Quantcast

ഫിഫ റാങ്കിങ്ങ്; ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന, ഇന്ത്യ 133ാം സ്ഥാനത്ത്

നേഷൺസ് ലീഗ് ജേതാക്കളായ പോർച്ചുഗൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറിലെത്തി

MediaOne Logo

Sports Desk

  • Published:

    10 July 2025 6:36 PM IST

FIFA Rankings: Argentina retains top spot, India at 133rd
X

ന്യൂഡൽഹി: ഫിഫയുടെ പുതുക്കിയ റാങ്കിങ് പ്രഖ്യാപിച്ചു. അർജന്റീന ഒന്നാംസ്ഥാനം നിലനിർത്തി. സ്‌പെയിനാണ് രണ്ടാമത്. ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ എന്നിവർ യഥാക്രമം മൂന്ന്,നാല്, അഞ്ച് സ്ഥാനങ്ങളിൽ തുടരുന്നു. യുവേഫ നേഷൻസ് കപ്പ് കിരീടം ചൂടിയ പോർച്ചുഗൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി.

അതേസമയം, സമീപകാലത്ത് മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യ 133ാം സ്ഥാനത്താണ്. ആറു സ്ഥാനങ്ങൾ പിറകോട്ടിറങ്ങിയ നീലപ്പട കഴിഞ്ഞ എട്ട് വർഷത്തെ മോശം റാങ്കിലാണെത്തിയത്. 2023 ജൂലൈയിൽ 99-ാം സ്ഥാനത്തുനിന്നാണ് ഇന്ത്യ പടിപടിയായി കൂപ്പുകുത്തിയത്.

2023 നവംബറിനുശേഷം ഔദ്യോഗിക മത്സരങ്ങളിലൊന്നും ജയിക്കാനായില്ല. അവസാന 16 മാച്ചിൽ ഒരു ജയം മാത്രമാണുള്ളത്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ പരിശീലകസ്ഥാനത്തുനിന്ന് മനോലോ മാർക്വസ് സ്ഥാനമൊഴിഞ്ഞിരുന്നു.

TAGS :

Next Story