നെയ്മറിന് പകരം ഫ്രഡ് ? പുതിയ നീക്കങ്ങളുമായി ടിറ്റെ

സെർബിയക്കെതിരെ നടന്ന മത്സരത്തിലെ പൊസിഷനിൽ ചില മാറ്റങ്ങൾ വരുത്തിയാകും സ്വിറ്റ്‌സർലാൻഡിനെതിരെ ടിറ്റെ ടീമിനെ അണിനിരത്തുക

MediaOne Logo

Web Desk

  • Updated:

    2022-11-27 17:45:04.0

Published:

27 Nov 2022 5:45 PM GMT

നെയ്മറിന് പകരം ഫ്രഡ് ? പുതിയ നീക്കങ്ങളുമായി ടിറ്റെ
X

ദോഹ: പരിക്കേറ്റ നെയ്മറിന് പകരം ഫ്രഡ് ബ്രസീലിന്റെ ആദ്യ ഇലവനിൽ സ്വിറ്റ്‌സർലാൻഡിനെതിരെ കളിക്കാൻ സാധ്യത. സെർബിയക്കെതിരെ നടന്ന മത്സരത്തിലെ പൊസിഷനിൽ ചില മാറ്റങ്ങൾ വരുത്തിയാകും സ്വിറ്റ്‌സർലാൻഡിനെതിരെ ടിറ്റെ ടീമിനെ അണിനിരത്തുക. നെയ്മറിന്റെ പൊസിഷനിൽ പക്വേറ്റ എത്തും. ഫ്രഡ് ആയിരിക്കും പക്വേറ്റയുടെ പൊസിഷനിലെത്തുക. പരിക്കേറ്റ ഡാനിലോയ്ക്ക് പകരം എദർ മിലിതാവോ ആദ്യ ഇലവനിലെത്താനും സാധ്യതയുണ്ട്.

സെർബിയക്കെതിരായ മത്സരത്തിനിടെ നെയ്മറിന് കണങ്കാലിനായിരുന്നു പരിക്കേറ്റത്. ഡാനിലോയ്ക്കും കണങ്കാലിനാണ് പരിക്ക്. ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലെസ്മാൻ താരങ്ങൾക്ക് അടുത്ത മത്സരം നഷ്ടമാകുമെന്ന് അറിയിച്ചിരുന്നു.100 ശതമാനം ശാരീരിക ക്ഷമതയോടെ നെയ്മറെ തങ്ങൾക്ക് വേണമെന്ന് സെർബിയക്കെതിരായ മത്സരത്തിൽ ബ്രസീലിനായി സ്‌കോർ ചെയ്ത റിച്ചാലിസൺ പറഞ്ഞിരുന്നു. സെർബിയൻ താരം മിലെൻകോവിച്ചിന്റെ ടാക്ലിങ്ങിനിടെയാണ് നെയ്മറിന് കാലിന് പരിക്കേറ്റത്. പിന്നീട് നെയ്മറെ പിൻവലിച്ച് ബ്രസീൽ ആന്റണിയെ കളത്തിലിറക്കുകയായിരുന്നു.ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് സെർബിയയെ തോൽപിച്ചത്. മുന്നേറ്റതാരം റിച്ചാലിസന്റെ (62, 73) ഇരട്ടഗോളിന്റെ കരുത്തിലായിരുന്നു ബ്രസീലിന്റെ ജയം.

TAGS :

Next Story