രക്ഷകനായി റോണോ അവതരിച്ചില്ല; എവർട്ടനോട് തോറ്റ് യുണൈറ്റഡ്

നിലവിൽ 30 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്

MediaOne Logo

Web Desk

  • Updated:

    2022-04-09 15:44:15.0

Published:

9 April 2022 3:44 PM GMT

രക്ഷകനായി റോണോ അവതരിച്ചില്ല; എവർട്ടനോട് തോറ്റ് യുണൈറ്റഡ്
X

ലണ്ടൻ: പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിലെ 17ാം സ്ഥാനക്കാരായ എവർട്ടണോട് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടങ്ങുന്ന താരനിര എതിരില്ലാത്ത ഒരു ഗോളിനാണ് എവർട്ടണോട് അടിയറവ് പറഞ്ഞത്.

തുടക്കം മുതൽ നിരവധി അവസരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല. തുടക്കത്തിൽ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാതിരുന്നെങ്കിലും 27ാം മിനുറ്റിൽ യുവതാരം ആന്റണി ഗോർദൊന്റെ ഗോളിൽ എവർട്ടൺ മുന്നിലെത്തുകയായിരുന്നു.

അവസാന ഏഴ് മത്സരങ്ങളിൽ ഒരു കളിയാണ് യുണൈറ്റഡ് വിജയിച്ചത്. 51 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് പരാജയം. റിലഗേഷൻ സോണിന് 4 പോയിന്റ് മുകളിൽ എത്താൻ ഈ ജയത്തോടെ എവർട്ടണായി. 30 മത്സരങ്ങളിൽ 28 പോയിന്റാണ് എവർട്ടണ് ഉള്ളത്.

നിലവിൽ 30 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 72 പോയിന്റുമായി ലിവർപൂളാണ് രണ്ടാം സ്ഥാനത്ത്.

TAGS :

Next Story