Quantcast

ഗ്രീസിട്ട പോലെ ഗ്രീസ്മാൻ; മൊറോക്കോയെ തകർത്തത് ഈ ഫോർവേഡ്

ലോകകപ്പിൽ ആകെ 20 ഗോളവസരങ്ങളാണ് ഗ്രീസ്മാൻ സൃഷ്ടിച്ചത്

MediaOne Logo

Sports Desk

  • Updated:

    2022-12-14 21:41:36.0

Published:

14 Dec 2022 9:34 PM GMT

ഗ്രീസിട്ട പോലെ ഗ്രീസ്മാൻ; മൊറോക്കോയെ തകർത്തത് ഈ ഫോർവേഡ്
X

ദോഹ: ഖത്തർ ലോകകപ്പിലെ സെമിഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഫ്രാൻസ് വീഴ്ത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് ഇന്ന് ഡീപ്പർ മിഡ്ഫീൽഡറുടെ റോളിൽ കളിച്ച അന്റോണിയോ ഗ്രീസ്മാൻ. മത്സരത്തിലെ മികച്ച പ്രകടനത്തിന് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് താരമാണ് നേടിയത്. അഞ്ചു മിനുട്ട് തികയും മുമ്പും പിന്നീട് 79ാം മിനുട്ടിലും ഫ്രാൻസ് ഗോളുകൾ നേടിയതോടെ മൊറോക്കൻ പട ഇരമ്പിക്കളിക്കുകയായിരുന്നു. ഒട്ടനവധി തവണ ഫ്രഞ്ച് ബോക്‌സിൽ ആക്രമണം നടത്തിയ അവർക്ക് ലക്ഷ്യം കാണാനാകാതെ പോയത് ഫ്രാൻസിന്റെ പ്രതിരോധ തന്ത്രങ്ങൾ മൂലമായിരുന്നു. മികച്ച ഫിനിഷറില്ലാത്തതും ആഫ്രിക്കൻ ടീമിന് വിനയായി. ടീമിന്റെ സ്‌കോർ പ്രതിരോധിക്കുന്നതിൽ മികച്ച പ്രകടനമാണ് ഗ്രീസ്മാൻ ഇന്ന് പുറത്തെടുത്തത്.

ടൂർണമെൻറിലുടനീളം മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ലോകകപ്പിൽ ആകെ 20 ഗോളവസരങ്ങളാണ് ഗ്രീസ്മാൻ സൃഷ്ടിച്ചത്. 1966 മുതൽ നാലുവട്ടം മാത്രമാണ് ഒരു ഫ്രഞ്ച് താരം ഇത്രയും അവസരങ്ങൾ സൃഷ്ടിച്ചത്. ഖത്തർ ലോകകപ്പിൽ 3 അസിസ്റ്റുകളും ഗ്രീസ്മാന്റെ പേരിലുണ്ട്.

ഇന്ന് മൊറോക്കോയെ വീഴ്ത്തിയതോടെ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജൻറീനയെ നേരിടും. പ്രതിരോധ താരം തിയോ ഫെർണാണ്ടസും സ്ട്രൈക്കർ രണ്ടൽ കോലോ മുവാനിയുമാണ് ഫ്രഞ്ച് പടക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ മൊറോക്കൻ കോട്ടയിൽ ഹെർണാണ്ടസ് വെടിപെട്ടിക്കുകയായിരുന്നു. പിന്നീട് 79ാം മിനുട്ടിലാണ് മുവാനി ഗോളടിച്ചത്. എംബാപ്പെയുടെ അസിസ്റ്റിലായിരുന്നു മുവാനിയുടെ ആദ്യ അന്താരാഷ്ട്രാ ഗോൾനേട്ടം.

ആദ്യ ഗോളിന് വഴിയൊരുക്കിയത് ഗ്രീസ്മാനും എംബാപ്പെയുമായിരുന്നു. അൽയാമിഖിനെ മറികടന്ന് ഗ്രീസ്മാൻ നൽകിയ പന്ത് എംബാപ്പെ ഗോൾപോസ്റ്റിലേക്ക് രണ്ടു അടിച്ചുവെങ്കിലും തടയപ്പെട്ടു. എന്നാൽ തിരിച്ചുവന്ന പന്ത് സ്വീകരിച്ച് ഹെർണാണണ്ടസ് തൊടുത്ത അക്രോബാറ്റിക് ഷോട്ട് ബൂനോയെ കീഴപ്പെടുത്തി വലയിൽ കയറുകയായിരുന്നു. ഇതോടെ സുപ്രധാന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് ഫ്രാൻസ് മുന്നിട്ടു നിൽക്കുകയാണ്. 15ാം മിനുട്ടിൽ മൊറോക്കോ കൗണ്ടർ അറ്റാക്കുമായി മുന്നേറിയെങ്കിലും സിയെച്ചിന്റെ ഷോട്ട് ഗോൾ കിക്കായി ഒടുങ്ങി. ഈ നീക്കം അവസാനിച്ചയുടൻ ഫ്രാൻസ് നടത്തിയ നീക്കത്തിനൊടുവിൽ ജിറൗദിന്റെ ഷോട്ട് മൊറോക്കൻ പോസ്റ്റിൽ തട്ടി പുറത്ത്‌പോയി.

അതിനിടെ, മത്സരത്തിന്റെ 20ാം മിനുട്ടിൽ മൊറോക്കോ റൊമൈൻ സായിസിനെ തിരിച്ചുവിളിച്ചു. സാലിം അമല്ലാഹാണ് പകരമിറങ്ങിയത്. മത്സരത്തിന് മുമ്പേ താരം കളിക്കുന്നത് സംശയത്തിലായിരുന്നു. 35ാം മിനുട്ടിൽ ആദ്യം എംബാപ്പെയും പിന്നീട് ജിറൗദും മികച്ച ഗോളവസരങ്ങൾ പാഴാക്കി. എംബാപ്പെയെ ഹകീമി തടയുകയായിരുന്നുവെങ്കിൽ ജിറൗദ് പോസ്റ്റിന് പുറത്തേക്കാണ് അടിച്ചത്.

43ാം മിനുട്ടിൽ മൊറോക്കോക്ക് ലഭിച്ച ആദ്യ കോർണറിൽ ഗോളായെന്ന് ഉറച്ച മട്ടിലൊരു ഷോട്ട് പിറന്നു. ഹകീമിയെടുത്ത കിക്കിൽ നിന്ന് യാമിഖ് കിടിലൻ അക്രോബാറ്റിക് ഷോട്ട് തൊടുത്തുവെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. പന്ത് വീണ്ടും മൊറോക്കൻ താരങ്ങളുടെ കാലിലെത്തി. പക്ഷേ ഒടുവിൽ ഷോട്ടെടുത്ത ബൗഫലിനും ലക്ഷ്യത്തിലെത്തിക്കാനായില്ല. വീണ്ടും ഒരു കോർണർ കൂടി മൊറോക്കൻ ടീമിന് ലഭിച്ചെങ്കിലും ലോറിസിന്റെ കൈകളിലൊതുങ്ങി.

അൽബയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് 4-2-3-1 ഫോർമാറ്റിലും മൊറോക്കോ 5-4-1 ഫോർമാറ്റിലുമാണ് ടീമിനെ ഇറക്കിയിരുന്നത്. ഫ്രഞ്ച് ടീമിൽ രണ്ടു മാറ്റങ്ങളാണുള്ളത്. കൊനാട്ടയും ഫെഫാനയും ആദ്യ ഇലവനിലെത്തി. ഫ്രാൻസിന്റെ അഡ്രിയാൻ റാബിയോട്ട ഇന്നത്തെ ആദ്യ ഇലവനിലോ പകരക്കാരുടെ പട്ടികയിലോയില്ല. മൊറോക്കൻ പ്രതിരോധ താരം നായിഫ് അഗ്വേർഡ് ആദ്യ ഇലവനിൽ ഇടംപിടിച്ചു.

ഫ്രാൻസ് ലൈനപ്പ്

ലോറിസ്, കൗണ്ടെ, വരാണെ, കൊനാട്ട, ഹെർണാണ്ടസ്, ഗ്രീസ്മാൻ, ഷുവാമെനി, ഫൊഫാന, ഡംബലെ, എംബാപ്പെ, ജിറൗദ്. കോച്ച്: ദെഷാംപ്സ്.

മൊറോക്കോ ലൈനപ്പ്

ബോനോ, ഹകീമി, അഗ്വേർഡ്, സായ്‌സ്, മസ്‌റൂഇ, ഔനാഹി, അംറബാത്, അൽ യാമിഖ്, സിയെച്ച്, അന്നസൈരി, ബൗഫാൽ. കോച്ച്: വലീദ് റെഗ്രാഗി.

Antonio Griezmann played a key role in France's 2-0 win over Morocco in the semi-finals of the Qatar World Cup today as a deeper midfielder.

TAGS :

Next Story