Quantcast

'ചെൽസിയിലേക്ക് വരാനാവശ്യപ്പെട്ട് ഡിബാലയ്ക്ക് സന്ദേശമയച്ചു'; വെളിപ്പെടുത്തലുമായി എൻസോ ഫെർണാണ്ടസ്

ഡിബാലെയെ സ്റ്റാംഫോർ ബ്രിഗേഡിലേക്ക് കൊണ്ടുവരുന്നതിൽ ചെൽസി കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ താൽപര്യം പ്രകടിപ്പിച്ചിരുന്നു

MediaOne Logo

Sports Desk

  • Published:

    12 July 2023 3:07 PM GMT

I texted Paulo Dybala asking him to come to Chelsea: Enzo Fernandes
X

ചെൽസിയിലേക്ക് വരാനാവശ്യപ്പെട്ട് എ.എസ് റോമയുടെ അർജൻറീനൻ താരം പൗളോ ഡിബാലയ്ക്ക് താൻ സന്ദേശമയച്ചെന്ന് ദേശീയ ടീമിലെ സഹതാരം എൻസോ ഫെർണാണ്ടസ്. ഡിബാലയ്ക്ക് താൻ ടെക്‌സ്റ്റ് സന്ദേശമയച്ചുവെന്നും അദ്ദേഹം തങ്ങളോടൊപ്പം ചേരുമെന്നാണ് കരുതുന്നതെന്നും എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്നും എൻസോ പറഞ്ഞതായി ഇഎസ്പിഎൻ അർജൻറീനയെ ഉദ്ധരിച്ച് ഫബ്രിരിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

അർജൻറീനൻ ഫോർവേഡിനെ സ്റ്റാംഫോർ ബ്രിഗേഡിലേക്ക് കൊണ്ടുവരുന്നതിൽ ചെൽസി കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

ഡിബാലയ്ക്ക് 12 മില്യൺ യൂറോയ്ക്ക് (10 മില്യൺ പൗണ്ട്) സീരി എയ്ക്ക് പുറത്തുള്ള ടീമിൽ ചേരാൻ അനുവദിക്കുന്ന ഒരു റിലീസ് ക്ലോസ് റോമ കരാറിൽ ഉണ്ടെന്ന് ഇറ്റലിയിലെ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

I texted Paulo Dybala asking him to come to Chelsea: Enzo Fernandes

TAGS :

Next Story