Top

ബ്ലാസ്റ്റേഴ്സിന്‍റെ മിഡ്ഫീല്‍ഡിന് കരുത്തേകാന്‍ ഉറുഗ്വേ താരം; അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്‌റ്റേഴ്‌സില്‍

ബ്ലാസറ്റേഴ്സുമായി നിലവില്‍ രണ്ടുവര്‍ഷത്തേക്കുള്ള കരാറാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-07-22 13:17:06.0

Published:

22 July 2021 1:17 PM GMT

ബ്ലാസ്റ്റേഴ്സിന്‍റെ മിഡ്ഫീല്‍ഡിന് കരുത്തേകാന്‍ ഉറുഗ്വേ താരം; അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്‌റ്റേഴ്‌സില്‍
X

കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ മിഡ് ഫീല്‍ഡിന് കരുത്ത് പകരാന്‍ ഉറുഗ്വേയില്‍ നിന്നുള്ള 29 കാരന്‍ അഡ്രിയാന്‍ ലൂണയെത്തുന്നു. 2021-22 സീസണിന് മുന്നോടിയായിട്ടാണ് അഡ്രിയാന്‍ നിക്കോളസ് ലൂണയെ മാനേജ്‌മെന്റ് ടീമില്‍ എത്തിച്ചിരിക്കുന്നത്. ബ്ലാസറ്റേഴ്സുമായി നിലവില്‍ രണ്ടുവര്‍ഷത്തേക്കുള്ള കരാറാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.


മെല്‍ബണ്‍ സിറ്റി എഫ്.സി താരമായ അഡ്രിയാന്‍ ലൂണ കഴിഞ്ഞ എ ലീഗ് സീസണില്‍ 24 മല്‍സരങ്ങള്‍ നിന്നായി മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിരുന്നു. ക്ലബ് അത്‌ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവിഡോ വാണ്ടറേഴ്‌സ്, ഉറുഗ്വേയിലെ ഡിഫെന്‍സര്‍ സ്‌പോര്‍ട്ടിങ് എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമികളിലായിരുന്നു അഡ്രിയാന്‍ ലൂണയുടെ ഫുട്ബോള്‍ കരിയറിന്‍റെ തുടക്കം.

ഉറുഗ്വേ അണ്ടര്‍17, അണ്ടര്‍20 മുന്‍ താരം കൂടിയായ അഡ്രിയാന്‍ ലൂണ ഇരു വിഭാഗങ്ങളില്‍ നിന്നുമായി 19 മല്‍സരങ്ങളില്‍ ദേശീയ ജഴ്‌സി അണിഞ്ഞു. 2009ല്‍ ഫിഫ അണ്ടര്‍17 ലോകകപ്പിലും, 2011ല്‍ ഫിഫ അണ്ടര്‍20 ലോകകപ്പിലും കളിച്ച താരം രണ്ട് ടൂര്‍ണമെന്‍റുകളിലും ഓരോ ഗോള്‍ വീതവും നേടിയിരുന്നു.

TAGS :

Next Story