Quantcast

''ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്, ടീമിലെത്താന്‍ കാത്തിരുന്നത് മൂന്ന് വര്‍ഷം'' - വിക്ടർ മോംഗിൽ

''ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ കൊച്ചിയില്‍ നിറഞ്ഞുകവിയുന്ന ആരാധകർക്ക് മുന്നിൽ ആദ്യ മത്സരം കളിക്കാൻ അക്ഷമനായി കാത്തിരിക്കുകയാണ്...''

MediaOne Logo

Web Desk

  • Published:

    18 July 2022 10:26 AM GMT

ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്, ടീമിലെത്താന്‍ കാത്തിരുന്നത് മൂന്ന് വര്‍ഷം - വിക്ടർ മോംഗിൽ
X

കേരള ബ്ലാസ്റ്റേഴ്സിനെ വാനോളം പുകഴ്ത്തി സ്പാനിഷ് വിക്ടർ മോംഗിൽ. ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ് ആണ് കേരള ബ്ലാസ്റ്റേഴ്സ് എന്നും ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടുക എന്നത് തന്‍റെ വലിയ സ്വപ്നമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.എല്ലില്‍ ഇതിനുമുമ്പ് എ.ടി.കെയിലും ഒഡീഷ എഫ്.സിയിലും ഇതിനുമുമ്പ് കളിച്ചിട്ടുണ്ട് മോംഗില്‍.

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി സൈനിങ് കഴിഞ്ഞ ശേഷമായിരുന്നു താരത്തിന്‍റെ പ്രതികരണം. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സിയുടെ ഇൻസ്റ്റാഗ്രാം ലൈവിൽ സംസാരിക്കുക ആയിരുന്നു വിക്ടർ.

"'എ.ടി.കെയിലും ഒഡീഷയിലും താൻ മുമ്പ് കളിച്ചിട്ടുണ്ട്. ഇവ രണ്ടും മികച്ച ക്ലബ് തന്നെയാണ്. പക്ഷേ എന്‍റെ അഭിപ്രായത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ക്ലബ്. അതിന്‍റെ പ്രധാന കാരണം അവരുടെ ആരാധകരുടെ പിന്തുണയും അവര്‍ക്ക് കാണികള്‍ നല്‍കുന്ന സ്നേഹവുവുമാണ്''. മോംഗിൽ പറഞ്ഞു.

''കഴിഞ്ഞ മൂന്ന് വർഷമായി കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ താൻ കാത്തിരിക്കുകയാണ്. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാർത്ഥ്യമായിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ കൊച്ചിയില്‍ നിറഞ്ഞുകവിയുന്ന ആരാധകർക്ക് മുന്നിൽ ആദ്യ മത്സരം കളിക്കാൻ അക്ഷമനായി കാത്തിരിക്കുകയാണ്...''. വിക്ടർ മോംഗില്‍ പറഞ്ഞു.

TAGS :

Next Story