Quantcast

യുവ ഇന്ത്യൻ ഗോൾകീപ്പർ സോം കുമാർ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്

MediaOne Logo

Sports Desk

  • Published:

    12 Jun 2024 6:55 PM IST

somkumar
X

കൊച്ചി: ഇന്ത്യൻ ഗോൾകീപ്പർമാരിലെ യുവതാരം സോം കുമാർ കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടു. ​െസ്ലാവേനിയൻ ക്ലബ്ബായ എൻ.കെ.ഒളിമ്പിജ ലുബ്ലിയാനയ്‌ക്കൊപ്പമുള്ള കാലാവധിക്ക് ശേഷമാണ് 19 കാരനായ സോം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ആഭ്യന്തര, അന്തർദേശീയ യൂത്ത് മത്സരങ്ങളിൽ നിന്നുള്ള സോമിന്റെ അനുഭവസമ്പത്ത് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പിങ് വിഭാഗത്തിന് കൂടുതൽ കരുത്തേകും.

2005 ഫെബ്രുവരി 27 ന് ബെംഗളൂരുവിൽ ജനിച്ച സോം കുമാർ ബെംഗളൂരുവിലെ അണ്ടർ 13 ക്ലബ്ബ് ഫുട്ബോളിലൂടെയാണ്ഫുട്ബോൾ യാത്ര ആരംഭിച്ചത്. ബൊക്ക ജൂനിയേഴ്‌സ് അക്കാദമിയിലും ബി.വൈ.എഫ്.എൽ അക്കാദമിയിലും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തി. യൂറോപ്യൻ ഫുട്ബോൾ കരിയർ 2020ൽ സ്ലോവേനിയയിലെ എൻകെ ബ്രാവോയ്‌ക്കൊപ്പമാണ് ആരംഭിക്കുന്നത്. എൻ.കെ ബ്രാവോയുടെ അണ്ടർ 17 ഗോൾകീപ്പർ ആയിരുന്ന സോം സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ എൻ.കെ ബ്രാവോയു ണ്ടർ 19 ടീമിലും ഇടംനേടി. മികച്ച പ്രകടനങ്ങൾ 2023 ഫെബ്രുവരിയിൽ എൻ.കെ ഒളിമ്പിജ ലുബ്ലിയാനയുമായുള്ള കരാറിലേക്ക് നയിച്ചു. യുവേഫ യൂറോപ്യൻ അണ്ടർ-19 ചാമ്പ്യൻഷിപ്പ് സ്ക്വാഡിലേക്കും സോം തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയുടെ അണ്ടർ 16,17 ടീKerala Blasters sign goalkeeper Som Kumar

TAGS :

Next Story