Quantcast

ഗോവൻ പോസ്റ്റിൽ നിറയൊഴിച്ച് ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ പകുതി രണ്ട് ഗോളിന് മുന്നിൽ

മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചായിരുന്നു രണ്ട് ടീമുകളും കളിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-11-13 15:15:16.0

Published:

13 Nov 2022 3:03 PM GMT

ഗോവൻ പോസ്റ്റിൽ നിറയൊഴിച്ച് ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ പകുതി രണ്ട് ഗോളിന് മുന്നിൽ
X

കൊച്ചി: ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെയും ദിമിത്രിയോസിന്റെയും ഗോളിൽ ആദ്യ പകുതിയിൽ ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിൽ. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്.

42ാം മിനുറ്റിൽ സഹൽ നൽകിയ പാസ് അനായാസമായി ഗോൾ വല കടത്തി ആദ്യം ലൂണ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. വെറും മൂന്ന് മിനിറ്റിന് ശേഷം അൻവർ അലി ബോക്‌സിനുള്ളിൽ ദിമിത്രിയോസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യം കണ്ട് ദിമിത്രിയോസ് കൊമ്പന്മാരുടെ ലീഡ് രണ്ടാക്കി ഉയർത്തി.

മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചായിരുന്നു രണ്ട് ടീമുകളും കളിച്ചത്. ബോൾ കൈവശം വെക്കുന്നതിൽ ഗോവ മിടുക്ക് കാണിച്ചപ്പോൾ ഷോട്ടുകൾ ഉതിർക്കുന്ന കാര്യത്തിൽ ബ്ലാസ്‌റ്റേഴ്‌സായിരുന്നു മുന്നിൽ.

TAGS :

Next Story