Quantcast

സന്നാഹം ജയിച്ച് ബ്ലാസ്‌റ്റേഴ്‌സ്; തായ്‌ലൻഡ് ക്ലബിനെ കീഴടക്കി (3-1)

പ്രീ സീസൺ മത്സരങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ഡ്യൂറന്റ് കപ്പിൽ പങ്കെടുക്കും

MediaOne Logo

Sports Desk

  • Published:

    17 July 2024 7:35 PM IST

സന്നാഹം ജയിച്ച് ബ്ലാസ്‌റ്റേഴ്‌സ്; തായ്‌ലൻഡ് ക്ലബിനെ കീഴടക്കി (3-1)
X

സമുത് പ്രകാൻ(തായ്‌ലൻഡ്): പുതിയ ഐ.എസ്.എൽ സീസണിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തായ്‌ലൻഡ് ക്ലബ് സമുത് പ്രകാൻ സിറ്റി എഫ്.സിയെയാണ് കീഴടക്കിയത്. പുതിയ പരിശീലകൻ മിച്ചെൽ സ്റ്റാറേയുടെ കീഴിൽ മഞ്ഞപ്പടയുട ആദ്യ ജയമാണിത്.

ബ്ലാസ്റ്റേഴ്സിനായി മുഹമ്മദ് സഹീഫ്, ക്വാമി പെപ്ര, ഇഷാൻ പണ്ഡിത എന്നിവർ ലക്ഷ്യം കണ്ടു. അഡ്രിയാൻ ലൂണോയുടെ നേതൃത്വത്തിലാണ് ടീം കളത്തിലിറങ്ങിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പ്രീ സീസൺ മത്സരങ്ങൾക്കായാണ് ബ്ലാസ്‌റ്റേഴ്‌സ് തായ്‌ലൻഡിലെത്തിയത്.

ആദ്യ മത്സരത്തിൽ തോൽവി നേരിട്ടിരുന്നു. സമുത് പ്രകാൻ സിറ്റി ക്ലബ് തായ്‌ലൻഡിലെ രണ്ടാം രണ്ടാം ഡിവിഷൻ ലീഗിലാണ് കളിക്കുന്നത്. ഇവിടെ ഒരു മത്സരംകൂടി കളിച്ചതിന് ശേഷം ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ നടക്കുന്ന ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിക്കും. ആദ്യ മത്സരത്തിൽ രണ്ടാം ഡിവിഷൻ ക്ലബ് പട്ടായ യുണൈറ്റഡിനോട് 2-1 സ്‌കോറിനായിരുന്നു തോറ്റത്.

TAGS :

Next Story