ഡെര്‍ബിയില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയത്തോടെ 47 പോയിന്റുമായി അഞ്ചാം സ്ഥാനത്തായി

MediaOne Logo

Web Desk

  • Updated:

    2022-03-07 02:02:07.0

Published:

7 March 2022 1:53 AM GMT

ഡെര്‍ബിയില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി
X

മാഞ്ചസ്റ്റർ ഡാർബിയില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ഡി ഹിയയുടെ മികവ് ഇല്ലായിരുന്നു എങ്കിൽ ഈ ഗോളുകളുടെ എണ്ണം വളരെ വലുതായേനെ.

മത്സരം ആരംഭിച്ച് അഞ്ചു മിനുട്ടിനുള്ളില്‍ സിറ്റി ലീഡ് നേടി. യുണൈറ്റഡ് പ്രതിരോധത്തിന്റെ അലസതയില്‍ ഡി ബ്രുയിൻ അനായാസം പന്ത് വലയിൽ എത്തിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോയിലൂടെ 22ആം മിനുട്ടിൽ സമനില പിടിച്ചു. പോഗ്ബയുടെ അസിസ്റ്റിൽ നിന്നായിരുന്നു സാഞ്ചോയുടെ ഗോൾ. എന്നാല്‍ 28ആം മിനുട്ടിൽ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ച് ഡി ബ്രുയിൻ വീണ്ടും വല കുലുക്കി. രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ റിയാദ് മഹ്റസിലൂടെ സിറ്റി മൂന്നാം ഗോളും നേടി. പുറകിലായിരുന്നെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു പോരാട്ടം പോലും കാണാൻ ആയില്ല. അവസാനം മഹ്റസ് ഒരു ഗോൾ കൂടെ നേടിയതോടെ യുണൈറ്റഡ് പരാജയംം പൂർത്തിയായി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ തങ്ങളുടെ ഒന്നാം സ്ഥാനത്തെ 6 പോയിന്റ് ലീഡ് തിരിച്ചുപിടിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയത്തോടെ 47 പോയിന്റുമായി അഞ്ചാം സ്ഥാനത്തായി.

TAGS :

Next Story