Quantcast

''ജൂലൈയില്‍ തന്നെ പിഎസ്‍ജി വിടാനുള്ള താല്‍പര്യം അറിയിച്ചിരുന്നു''; വെളിപ്പെടുത്തലുമായി എംബാപ്പെ

ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ആഴ്ചയാണ് താന്‍ ക്ലബ് വിടാന്‍ ആവശ്യപ്പെട്ടതെന്ന പിഎസ്ജി ഡയറക്ടര്‍ ലിയനാര്‍ഡോയുടെ വാദവും താരം തള്ളി

MediaOne Logo

Web Desk

  • Updated:

    2021-10-04 15:55:53.0

Published:

4 Oct 2021 3:24 PM GMT

ജൂലൈയില്‍ തന്നെ പിഎസ്‍ജി വിടാനുള്ള താല്‍പര്യം അറിയിച്ചിരുന്നു; വെളിപ്പെടുത്തലുമായി എംബാപ്പെ
X

കഴിഞ്ഞ ജൂലൈയില്‍ തന്നെ പിഎസ്‍ജി വിടാനുള്ള താല്‍പര്യം താന്‍ ക്ലബ്ബ് നേതൃത്വത്തെ അറിയിച്ചിരുന്നതായി കിലിയന്‍ എംബാപ്പെ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ക്ലബ്ബിന് തന്റെ ട്രാന്‍സ്ഫര്‍ വഴി പണം നേടാമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ആഴ്ചയാണ് താന്‍ ക്ലബ് വിടാന്‍ ആവശ്യപ്പെട്ടതെന്ന പിഎസ്‍ജി ഡയറക്ടര്‍ ലിയനാര്‍ഡോയുടെ വാദവും താരം തള്ളി.

എംബാപ്പെയ്ക്ക് വേണ്ടി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് നിരവധി ഓഫറുകളാണ് പിഎസ്ജിക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ ഇതെല്ലാം ഫ്രഞ്ച് ക്ലബ്ബ് നിരസിക്കുകയായിരുന്നു. ഇതോടെ അടുത്ത ജൂണില്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപ്പെ ഈ സീസണ്‍ അവസാനത്തോടെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടും.

''കരാര്‍ നീട്ടുന്നില്ലെന്ന് തീരുമാനമെടുത്തതിനു പിന്നാലെ തന്നെ ക്ലബ്ബ് വിടണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്. നിലവാരമുള്ള ഒരു പകരക്കാരനെ കണ്ടെത്തുന്നതിന് ക്ലബ്ബിന് തന്റെ ട്രാന്‍സ്ഫര്‍ ഫീ ഉപയോഗപ്പെടുമെന്ന് കരുതി. എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കിയ ക്ലബ്ബാണിത്. ഇവിടെ ചെലവഴിച്ച നാലു വര്‍വും ഞാന്‍ സന്തോഷവാനായിരുന്നു.'' - ആര്‍.എം.സി സ്പോര്‍ട് എന്ന മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ എംബാപ്പെ പറഞ്ഞു.

TAGS :

Next Story