Quantcast

ഇന്റർ മിയാമി എന്റെ അവസാന ക്ലബ് -പ്രഖ്യാപനവുമായി ലയണൽ​ മെസ്സി

MediaOne Logo

Sports Desk

  • Published:

    12 Jun 2024 6:28 PM GMT

Lionel Messi
X

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് മുന്നിൽ വമ്പൻ പ്രഖ്യാപനവുമായി ലയണൽ മെസ്സി. അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബായ ഇൻറർ മിയാമിയിൽ തന്നെ വിരമിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് മെസ്സി. ഇ.എസ്.പി.എന്നിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി മനസ്സുതുറന്നത്.

‘‘ ഫുട്​ബാളിനോട് വിടപറയാൻ ഞാൻ തയ്യാറായിട്ടില്ല. പരിശീലനവും മത്സരങ്ങളുമെല്ലാം ആസ്വദിക്കുന്നു. എല്ലാം കഴിയാറായോ എന്ന ഭയം എനിക്കുണ്ട്. ഇന്റർ മിയാമി എന്റെ അ​വസാന ക്ലബായിരിക്കും’’ -മെസ്സി പറഞ്ഞു.

2004 മുതൽ 2021 വരെയുള്ള ബാഴ്സലോണയി​ലെ ഇതിഹാസ കരിയറിന് പിന്നാലെ 2021ലാണ് മെസ്സി ഫ്രഞ്ച് ഭീമൻമാരായ പി.എസ്.ജിക്കൊപ്പം ചേർന്നത്. എന്നാൽ രണ്ട് സീസണുശേഷം പാരിസ് വിട്ട മെസ്സി 2023ൽ ഇന്റർ മിയാമിക്കൊപ്പം ചേർന്നു. ലൂയിസ് സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്ക്വറ്റ്സ് അടക്കമുള്ള ബാഴ്സയിലെ മെസ്സിയുടെ സഹതാരങ്ങൾ അവിടെയുണ്ട്. ജൂൺ 24ന് മെസ്സിക്ക് 37 വയസ്സ് തികയും.

TAGS :

Next Story